‘മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച കുട്ടിയാണോ!! ഗ്ലാമറസ് ലുക്കിൽ നടി പൂനം ബജ്‌വ..’ – ഫോട്ടോസ് കാണാം

കഴിഞ്ഞ 15 വർഷത്തിൽ അധികമായി തെന്നിന്ത്യൻ സിനിമ രംഗത്ത് ഗ്ലാമറസ് വേഷങ്ങളിലൂടെ അഭിനയിച്ച പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി പൂനം ബജ്‌വ. മൊടറ്റി സിനിമ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് പിന്നീട് തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചു. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് ചൈന ടൗണിലാണ്.

ആ സിനിമയിൽ മൂന്ന് നായികമാരിൽ ഒരാളായിട്ടാണ് പൂനം അഭിനയിച്ചത്. അതിന് ശേഷം മമ്മൂട്ടി ചിത്രമായ വെൻസിലെ വ്യാപാരി എന്ന സിനിമയിൽ രണ്ട് നായികമാരിൽ ഒരാളായി അഭിനയിച്ചു. മമ്മൂട്ടിയുടെ തന്നെ നായികയായി ശിക്കാരി എന്ന സിനിമയിൽ പൂനം പിന്നീട് അഭിനയിച്ചു. അത് കന്നഡയിലും മലയാളത്തിലും ഒരേ സമയത്ത് ഷൂട്ട് ചെയ്ത ഇറങ്ങിയ സിനിമയായിരുന്നു.

പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ് തുടങ്ങിയ സിനിമകളിൽ പൂനം മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ നിരവധി തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും പൂനം അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടാണ് പൂനത്തിന്റെ അടുത്ത മലയാള ചിത്രം. ‘മാതൃപ്പിളിൽ കല്യാണിക്കുട്ടി അമ്മ’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലും പൂനത്തിന് ഒരുപാട് ആരാധകരാണ് ഉളളത്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ധാരാളം ചെയ്യുന്ന ഒരാളുകൂടിയാണ് പൂനം. പൂനത്തിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. യൂണിക് അമിത് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിരവധി ആരാധകരാണ് ഫോട്ടോസിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.