‘മലയാള സിനിമയിലെ നട്ടെല്ലുള്ള നടന്മാർ!! അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ..’ – പോസ്റ്റ് പങ്കുവച്ച് താരങ്ങൾ

നടിയെ അക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളും തെളിവുകളും ഓരോ ദിവസവും കഴിയുമ്പോഴും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. 2017-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കഴിഞ്ഞ 5 വർഷമായി താൻ നടത്തിയ അതിജീവനത്തിന്റെ യാത്രയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു നടി. ഇതിന് പിന്തുണ നൽകികൊണ്ട് നിരവധി താരങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്.

നടി പങ്കുവച്ച് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് താരങ്ങൾ ഐക്യദാർഡ്യം പ്രകടിപ്പിച്ചത്. നടിമാരെ കൂടാതെ മലയാള സിനിമയിലെ ചില നടന്മാരും താരത്തിന് പിന്തുണ നൽകി കൊണ്ട് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങളാണ് നടിയ്ക്ക് പിന്തുണ അറിയിച്ച് ആദ്യം പോസ്റ്റ് ഷെയർ ചെയ്ത നടന്മാർ. മലയാള സിനിമയിലെ നട്ടെല്ലുള്ള നടന്മാരാണ് ഇവരെന്ന് പലരും കമന്റുകൾ ഇടുകയും ചെയ്തു.

ഇവരെ കൂടാതെ നടിമാരായ മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി, സംയുക്ത മേനോൻ, രമ്യ നമ്പീശൻ, ആൻ ബെൻ, പാർവതി തിരുവോത്ത്, നിമിഷ സജയൻ, നിഖില വിമൽ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ആര്യ, പൂർണിമ, ദിവ്യപ്രഭ, പ്രയാഗ മാർട്ടിൻ, അശ്വതി ശ്രീകാന്ത് തുടങ്ങിയ താരങ്ങൾ നടിക്ക് പിന്തുണമായി വന്നു. ഇപ്പോഴും നടിക്കൊപ്പം കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി പറയുകയും ചെയ്തിട്ടുണ്ട് ആക്രമിക്കപ്പെട്ട നടി.

തന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി കുറിച്ചു. അപ്പോഴൊക്കെ നിശബ്ദ ഭേദിച്ച് പലരും മുന്നോട്ട് വന്നെന്നും തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ശബ്ദം നിലയ്ക്കാതിരിക്കാനും ഇത്രയും പേർ തനിക്ക് വേണ്ടി ഉണ്ടാകുമ്പോൾ താൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നുവെന്ന് നടി കുറിച്ചു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാവാതിരിക്കാനും ഈ യാത്ര തുടരുമെന്ന് നടി അറിയിച്ചു.