‘വെഡിങ് ഷൂട്ട് തീം ആക്കി വീണ്ടും വൈറലായി ഒരു മോഡൽ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ എന്നും വെഡിങ് ഷൂട്ടുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. പല വെറൈറ്റിയിലുള്ള ഷൂട്ടുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ നമ്മുക്ക് കാണാൻ സാധിക്കും. പണ്ടൊക്കെ വിവാഹത്തിന് ഫോട്ടോഗ്രാഫേഴ്സിന് കല്യാണത്തിന്റെ ഫോട്ടോ മാത്രം എടുത്താൽ മതിയാരുന്നു. പിന്നീട് വിവാഹം കഴിഞ്ഞ് ഒരു ഔട്ഡോർ ഷൂട്ട് കൂടി കണ്ടുതുടങ്ങി.
എന്നാൽ ഇപ്പോൾ വെഡിങ് ഫോട്ടോഗ്രാഫി എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സേവ് ദി ഡേറ്റും, പ്രീ വെഡിങ് ഫോട്ടോഷൂട്ടും പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടും പിന്നീട് വിവാഹത്തിന്റെ അന്നത്തെ ഷൂട്ടും എന്ന് പല രീതിയിലാണ് ഒരു കല്യാണത്തിന് ഫോട്ടോഗ്രാഫേഴ്‌സിനുള്ള പണിയിൽ നടക്കുന്നത്. മികച്ച വർക്കുകൾക്ക് സോഷ്യൽ മീഡിയയിൽ ആളുകളുടെ നല്ല അഭിപ്രായങ്ങൾ നേടുകയും ചെയ്യും.
അത് വഴി കൂടുതൽ പുതിയ വർക്കുകളും വെഡിങ് കമ്പനികൾക്ക് ലഭിക്കാറുണ്ട്. വെഡിങ് ഫോട്ടോഷൂട്ടിലും ഇപ്പോൾ അൽപ്പം ഗ്ലാമറസ് ഫോട്ടോഗ്രാഫിയും കയറിയിട്ടുണ്ട്. മിക്കപ്പോഴും വിമർശനങ്ങളും ട്രോളുകളും ആ ഫോട്ടോഷൂട്ടിന് ലഭിക്കുന്നതെങ്കിലും മറ്റേതിനേക്കാളും ആളുകളിലേക്ക് കൂടുതൽ റീച്ച് ഇതിന് ലഭിക്കാറുണ്ട്. വിമർശനങ്ങളെക്കാൾ കൂടുതൽ പിന്തുണയാണ് ലഭിക്കുന്നത്.
അത്തരത്തിൽ ഒരു ഗ്ലാമറസ് വെഡിങ് ഷൂട്ട് തീം ആക്കികൊണ്ട് ഒരു മോഡൽ ഷൂട്ട് പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ. നടിയും മോഡലുകളായ അർച്ചന അച്ചൂസും അക്ഷയ് ഉദയനും ചേർന്നുള്ള ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആദ്യം എല്ലാവരും കരുതിയത് ഇപ്പോ കാണുന്നത് പോലെ വെഡിങ് ഷൂട്ടാണെന്നാണ്.
എന്നാൽ പിന്നീടാണ് ഇത് മോഡൽ ഷൂട്ടാണെന്ന് ആളുകൾക്ക് മനസ്സിലായത്. വധുവരന്മാരുടെ വെഡിങ് ഷൂട്ടെന്ന രീതിയിൽ ട്രോളുകള്കും ഒരുപാട് വിമർശനങ്ങളും വന്നിരുന്നു. എന്നാൽ മോഡൽ ഷൂട്ടാണെന്ന് മനസ്സിലാക്കിയാതോടെ ആ രീതിയിലും ഫോട്ടോസ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ശ്രദ്ധനേടാൻ തുടങ്ങി. റിച്ചുവൽസ് വെഡിങ് കമ്പനിയാണ് ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.