‘ചേച്ചിക്കൊപ്പം ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി നടി ഇനിയ വീണ്ടും..’ – ഫോട്ടോസ് വൈറലാകുന്നു

‘ചേച്ചിക്കൊപ്പം ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി നടി ഇനിയ വീണ്ടും..’ – ഫോട്ടോസ് വൈറലാകുന്നു

ദീപങ്ങൾ കൊണ്ട് ഇന്ത്യക്കാർ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ലോകം എമ്പാടുമുള്ള ഇന്ത്യക്കാർ ഇന്ന് ഈ കൊറോണ കാലത്ത് വളരെ ലളിതമായിട്ട് ആണെങ്കിൽ കൂടിയും ദീപാവലി ആഘോഷിക്കുകയാണ്. തനിമക്ക് മേലിൽ നന്മയുടെ വിജയമായിട്ടും ഇത് ആഘോഷിക്കുന്നവരുണ്ട്. പടക്കങ്ങൾ പൊട്ടിച്ചും പൂത്തിരികളും മൺവിളക്കുകൾ കത്തിച്ചും എല്ലാവരും ദീപാവലി ആഘോഷിക്കും.

സിനിമ താരങ്ങൾ ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് കൊണ്ടിരിക്കുകയാണ്. പൂത്തിരികൾ കത്തിച്ച് കൈപിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് കൂടുതൽ താരങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലർ മൺവിളക്കുകൾ കൈയിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

ഫോട്ടോഷൂട്ടുകൾ ധാരാളമായി നടക്കുന്ന കാലമായതുകൊണ്ട് തന്നെ ചിലർ ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകർക്ക് ഇടയിൽ ശ്രദ്ധനേടാറുണ്ട്. മലയാള സിനിമയിലെ താരസഹോദരിമാരായ ഇനിയും ചേച്ചി താരയും ഒരുമിച്ച് ഫോട്ടോഷൂട്ട് ചെയ്താണ് ആരാധകർക്ക് ആശംസകൾ അറിയിച്ചത്.

ഡാർക്ക് ഓറഞ്ച് നിറത്തിലുള്ള ഫെസ്റ്റിവൽ വെയർ ധരിച്ചാണ് ഇരുവരും ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. വലിയ നെറ്റി ചുട്ടിയും ഇരുവരും അണിഞ്ഞിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയാണ് ഇരുവരുടെയും ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷെറിൻ ഫൈസലിന്റെ അയന ഡിസൈൻസാണ് ഇരുവരുടെയും കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. നീതു ജയപ്രകാശാണ് മേക്കപ്പ് ചെയ്തത്.

ഇനിയയുടെയും താരയുടെയും ഒരുപാട് ആരാധകരാണ് ഫോട്ടോസിന് താഴെ ദീപാവലി ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ബ്രഹ്മണ്ഡ ചിത്രമായ മാമാങ്കത്തിലാണ് ഇനിയയുടെ റിലീസായ അവസാനത്തെ മലയാള ചിത്രം. ഇനിയുടെ ഉണ്ണിനീലി എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകിയത്.

CATEGORIES
TAGS