‘അച്ഛന്റെ തോളിൽ ചാരി കിടക്കുന്ന വിസ്മയ! മോഹൻലാലിന് ജന്മദിനം ആശംസിച്ച് മകളും..’ – ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയുടെ പ്രിയങ്കരനായ താരമായ മോഹൻലാൽ തന്റെ അറുപത്തിനാലാം ജന്മദിനം ആഘോഷിക്കുകയാണ്. നാല്പത് വർഷത്തിന് മുകളിലായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന മോഹൻലാൽ ഏവർക്കും പ്രിയങ്കരനായത് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ തന്നെയാണ്. ഒരു സാധാരണക്കാരനായി അഭിനയിച്ച് മലയാളികളുടെ ജീവിതത്തിൽ ഏറെ സ്വാതീനം ചിലതാൻ താരത്തിന് സാധിച്ചു.

ജന്മദിനത്തിൽ താരങ്ങളും ആരാധകരും ആശംസകൾ നേർന്നുള്ള പോസ്റ്റുകൾ കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. നടൻ മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യർ, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം താരത്തിന് ജന്മദിനം ആശംസിച്ചു. ആരാധകർ ഏറെ കാത്തിരുന്ന എമ്പുരാന്റെ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഇനി പുതിയ എന്തെങ്കിലും അപ്ഡേറ്റ് കൂടി ജന്മദിനത്തിൽ വരുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

മോഹൻലാലിൻറെ മകൾ വിസ്മയ അച്ഛന്റെ ജന്മദിനത്തിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഫോണിൽ കാര്യം പറയുന്ന മോഹൻലാലിൻറെ തോളത്ത് തലചായിച്ച് ഇരിക്കുന്ന ഒരു ഫോട്ടോയാണ് വിസ്മയ പങ്കുവച്ചത്. “ഹാപ്പി ബർത്ത് ഡേ അച്ഛാ..” ഒറ്റ വരിയിൽ എഴുതിയാണ് വിസ്മയ ജന്മദിനം ആശംസിച്ചത്. എന്നാൽ മകൻ പ്രണവ് മോഹൻലാൽ പ്രതേകം പോസ്റ്റുകൾ ഒന്നും ഇട്ട് അച്ഛന് പിറന്നാൾ ആശംസിച്ചിട്ടില്ല.

പൊതുവേ സമൂഹ മാധ്യമങ്ങളിൽ യാത്രകളുടെയും തന്റെ സിനിമകളുടെയും വിശേഷങ്ങൾ മാത്രമാണ് പ്രണവ് പങ്കുവെക്കാറുള്ളത്. മോഹൻലാലിനെ മകളുടെ കാര്യമാണ് പറഞ്ഞാണ് പലപ്പോഴും മലയാളികൾ അഭിനന്ദിച്ചിട്ടുള്ളത്. സിംപിളായിട്ട് രണ്ട് മക്കളെയും വളർത്തിയതിനെയാണ് അത്. പ്രണവ് വളരെ സാധാരണക്കാരനെ പോലെയാണ് യാത്രകളൊക്കെ നടത്തുന്നത്. ഒരു അച്ഛൻ എന്ന നിലയിൽ ഏറെ അഭിമാനിക്കുന്ന ഒരാളാണ് അദ്ദേഹം.