‘കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ സ്ത്രീ ശരീരം വഹിച്ച പങ്കെന്താണ്..’ – ഷമ മുഹമ്മദിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് വിനായകൻ

കോൺഗ്രസിന്റെ നേതൃത്വത്തിനെതിരെ ഈ കഴിഞ്ഞ ദിവസമാണ് എഐസിസി വക്താവ് കൂടിയായ ഷമ മുഹമ്മദ് രംഗത്ത് വന്നത്. സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു എന്ന പരാതി പറഞ്ഞുകൊണ്ടാണ് ഷമ മുഹമ്മദ് രംഗത്ത് വന്നത്. കോൺഗ്രസിന്റെ ഇരുപത് സ്ഥാനാർഥികളിൽ ആകെ ഒരു വനിത മാത്രമാണ് മത്സര രംഗത്തുള്ളതെന്ന് ആദ്യം തന്നെ വിമർശനം ഉയർന്നിരുന്നു. ചാനൽ ചർച്ചകളിൽ നിറസാന്നിദ്ധ്യം കൂടിയായിരുന്നു ഷമ.

ആലത്തൂരിൽ മത്സരിക്കുന്ന രമ്യ ഹരിദാസ് മാത്രമാണ് ഈ തവണ കോൺഗ്രസിന്റെ ഏക വനിതാ സ്ഥാനാർത്ഥി. മറ്റു പാർട്ടിക്കാർക്ക് അതിൽ കൂടുതൽ സ്ഥാനാർത്ഥികൾ ഉണ്ടെന്നും ഷമ പറഞ്ഞിരുന്നു. അഥവ കോൺഗ്രസ് വനിതകൾക്ക് സീറ്റ് നൽകുകയാണെങ്കിൽ വിജയസാധ്യത കുറവുള്ള സീറ്റ് ആയിരിക്കുമെന്നും അല്ലെങ്കിൽ നിർത്തിയിട്ട തോൽപ്പിക്കുമെന്നൊക്കെ ഷമ മുഹമ്മദ് കോൺഗ്രസ് നേതാക്കൾക്ക് എതിരെ തുറന്നടിച്ചിരുന്നു.

അതേസമയം സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്തമായ പോസ്റ്റുകൾ പങ്കുവെക്കാറുള്ള നടൻ വിനായകൻ ഷമ മുഹമ്മദിന് എതിരെ ഇട്ട പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. ഷമയെ പരിഹസിച്ചുകൊണ്ടാണ് വിനായകൻ പോസ്റ്റ് ഇട്ടിട്ടുളളത്. പൊതുവെ പോസ്റ്റ് ആളുകളിലേക്ക് എത്തി കഴിഞ്ഞ് കുറച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ വിനായകൻ അത് അവിടെ നിന്ന് നീക്കം ചെയ്യാറുണ്ട്.

ഈ തവണയും അത് സംഭവിക്കുമെങ്കിലും വിനായകൻ ഇട്ട പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്. “കേരളത്തിലെ കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ സ്ത്രീ ശരീരം വഹിച്ച പങ്കെന്താണ്..”, ഇതായിരുന്നു ഷമ മുഹമ്മദിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് വിനായകൻ എഴുതിയത്. “പിണറായി വിജയന് ഉച്ഛരിക്കാൻ തന്നെ ഭയമായ നരേന്ദ്ര മോദിക്കെതിരെ രാജ്യം മുഴുവൻ സഞ്ചരിച്ചു ദേശിയ മാധ്യമങ്ങളിലൂടെ കോൺഗ്രസിന് വേണ്ടി സംസാരിക്കുന്നു..”, എന്ന് ഒരാൾ മറുപടിയും കൊടുത്തിട്ടുണ്ട്.