‘തമിഴ് സൂപ്പർസ്റ്റാർ ധനുഷിന് ഒപ്പം അയോദ്ധ്യയിൽ..’ – മനോഹര നിമിഷം പങ്കുവച്ച് സംവിധായകൻ വിജി തമ്പി

അയോദ്ധ്യയിൽ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ വിശേഷങ്ങൾ കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായി മാറിയ ഒരു സംഭവം. ഏറ്റവും കൂടുതൽ ചർച്ചകൾ നടന്നതും അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ടാണ്. ഒരു കൂട്ടർ ഇതിനെ അനുകൂലിച്ചും മറ്റൊരു കൂട്ടർ അതിനെ എതിർത്തുമൊക്കെ കുറിപ്പുകളും പോസ്റ്റുകളുമൊക്കെ ഇട്ടിട്ടുണ്ടായിരുന്നു. അന്യഭാഷകളിൽ നിന്ന് ഒരുപാട് സിനിമ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.

എന്നാൽ കേരളത്തിലുള്ള ഒരു സിനിമ അഭിനേതാവും പങ്കെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമായ ഒരു കാര്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ഷണം ലഭിച്ചിട്ടും പോകാതിരുന്ന മോഹൻലാലിന് എതിരെ ഒരു കൂട്ടർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി മോഹൻലാൽ അമേരിക്കയിലേക്ക് പോയിരിക്കുക ആയിരുന്നു. പിന്നീട് ആ ചർച്ചകൾ അവസാനിച്ചു.

എന്നാൽ മലയാള സിനിമ മേഖലയിൽ നിന്ന് ഒരാൾ പങ്കെടുത്തിട്ടുണ്ട്. സംവിധായകനും നടനുമായ വിജി തമ്പിയാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി വേണ്ടി പോയത്. അവിടെ എത്തിയ ശേഷമുള്ള ചില ചിത്രങ്ങളും വിജി തമ്പി പങ്കുവച്ചിട്ടുണ്ടായിരുന്നു. രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കറുമായി അയോദ്ധ്യയിൽ ചടങ്ങിൽ നിൽക്കുന്ന ചിത്രങ്ങൾ വിജി തമ്പി ഇട്ടിരുന്നു.

ഇപ്പോഴിതാ തമിഴ് സൂപ്പർസ്റ്റാറായ ധനുഷിന് ഒപ്പം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ഒരു സെൽഫി ഫോട്ടോ വിജി തമ്പി പങ്കുവച്ചിരിക്കുകയാണ്. “അയോധ്യ പ്രാണപ്രതിഷ്ഠാ വേദിയിൽ തമിഴ് സൂപ്പർ സ്റ്റാർ ധനുഷിനൊപ്പം..”, എന്ന ക്യാപ്ഷനോടെയാണ് വിജി തമ്പി ആ സെൽഫി ഫോട്ടോ പങ്കുവച്ചത്. പോസ്റ്റിന് താഴെ ജയ് ശ്രീറാം വിളികളുമായി നിരവധി പേരാണ് കമന്റുകൾ ഇട്ടത്. തമിഴിൽ നിന്ന് ധനുഷും രജനികാന്തും ചടങ്ങിൽ പങ്കെടുത്തിരുന്നു.