‘സുഹൃത്തിന്റെ വിവാഹത്തിന് പോകാൻ പറ്റിയില്ല, പേളി മാണി ചെയ്തത് എന്താണെന്ന് കണ്ടോ..’ – ഏറ്റെടുത്ത് ആരാധകർ

നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയുടെയും നടി ഗോപിക അനിലിന്റേയും വിവാഹം ഈ ദിവസമാണ് നടന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗോപികയുടെ കഴുത്തിൽ ഗോവിന്ദ് താലിചാർത്തി. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. പിന്നീട് സിനിമയിലെയും ടെലിവിഷൻ രംഗത്തെയും സുഹൃത്തുകൾക്ക് വേണ്ടി പ്രതേക വിവാഹ വിരുന്ന് സംഘടിപ്പിച്ചു.

വിവാഹത്തിന് പലരും എത്തിയെങ്കിലും ഗോവിന്ദിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഒരാൾക്ക് പങ്കെടുക്കാൻ പറ്റിയില്ല. വിവാഹത്തിന് പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും ആ സുഹൃത്ത് വെറൈറ്റി രീതിയിൽ നവദമ്പതികൾക്ക് ആശംസകൾ നേർന്ന് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ടെലിവിഷൻ അവതാരകയും നടിയുമായ പേളി മാണിക്കാണ് വിവാഹത്തിൽ പങ്കെടുക്കാൻ പറ്റാതിരുന്നത്. ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്.

ഡി ഫോർ ഡാൻസിൽ ഇരുവരും ഒരുമിച്ച് അവതാരകർ ആയിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ പറ്റാത്തോണ്ട് വധുവിനും വരനുമൊപ്പം നിൽക്കുന്ന രീതിയിൽ ഒരു എഡിറ്റഡ് ഫോട്ടോ പേളി പങ്കുവെച്ച് ഇരുവർക്കും ആശംസകൾ നേർന്നു. “നിങ്ങൾ രണ്ടുപേർക്കും സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു.. ഒരു കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം എനിക്ക് വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

അതാണ് സൗഹൃദം ഡാ.. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഹേറ്റേഴ്സ് പറയുമെന്നും എനിക്കറിയാം.. ഞാൻ കാര്യമാക്കുന്നില്ല.. പക്ഷെ ഞാൻ സാരി ധരിക്കാത്തതിൽ ഖേദിക്കുന്നു.. പ്രിയ ഗോപിക, ഗോവിന്ദ് പത്മസൂര്യക്കൊപ്പമുള്ള രസകരമായ ഒരു റോളർകോസ്റ്റർ ലൈഫിനും തയ്യാറാകൂ.. ബാക്കി ഞാൻ നിങ്ങളെ നേരിൽ കാണുമ്പോൾ പറയാം.. നിങ്ങൾ രണ്ടുപേരും ഉടൻ എന്നെ സന്ദർശിക്കുന്നതാണ് നല്ലത്..”, പേളി കുറിച്ചു.