‘ഇത് പുഷ്പയിലെ ദാക്ഷായണി അല്ലേ! 2024-ലെ ആദ്യത്തെ വെക്കേഷനിൽ നടി അനസൂയ ഭരദ്വാജ്..’ – ഫോട്ടോസ് വൈറൽ

അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിലെ ദാക്ഷായണി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി അനസൂയ ഭരദ്വാജ്. അതിന് മുമ്പ് തന്നെ തെലുങ്കിൽ ടെലിവിഷൻ അവതാരകയായും അതുപോലെ അഭിനയത്രിയായുമൊക്കെ സജീവമായി നിന്നിട്ടുള്ള ഒരാളാണ് അനസൂയ. സാക്ഷി ടിവിയിൽ വാർത്ത അവതാരകയായിട്ടാണ് അനസൂയയുടെ കരിയറിന് തുടക്കം ആകുന്നത്.

പിന്നീട് 2013-ൽ ഇടിവിയിലെ ജബർദസ്ത് എന്ന പ്രോഗ്രാമിന്റെ അവതാരകയായി പത്ത് വർഷത്തിന് അടുത്ത് വളരെ സജീവമായി നിന്ന് പ്രേക്ഷകരുടെ പ്രീതി നേടിയ ഒരാളാണ് അനസൂയ. അതിൽ നിന്നുമാണ് സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നത്. ‘സോഗ്ഗടെ ചിന്നി നയന’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവച്ചു. 2016-ൽ ഇറങ്ങിയ ആ സിനിമയ്ക്ക് ശേഷം കൂടുതൽ അവസരങ്ങൾ ലഭിച്ചു.

2021-ൽ ഇറങ്ങിയ പുഷ്പായിലെ കഥാപാത്രത്തിലൂടെ അനസൂയ മലയാളികൾക്കും കൂടുതൽ സുപരിചിതയായി മാറി. ആ സിനിമയിൽ വേഷം കാരണം അനസൂയയ്ക്ക് കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. മലയാളത്തിലും അവസരം ലഭിച്ചു. മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തിയ ഭീഷ്മപർവം എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം അനസൂയ ചെയ്തു. മലയാളത്തിൽ ആകെ ആ സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ.

ഇനി പുഷ്പയുടെ രണ്ടാം ഭാഗത്തിൽ അനസൂയയുടെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് അനസൂയ. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന അനസൂയ 2024-ലെ ആദ്യത്തെ വെക്കേഷൻ ആഘോഷിക്കാൻ വേണ്ടി ഒരു ബീച്ചിൽ പോയതിന്റെ നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഹോട്ട് ലുക്കിലാണ് അനസൂയ തിളങ്ങിയത്.