2003-2004 കാലഘട്ടങ്ങളിൽ സിനിമയിൽ എത്തി, ഇന്ന് തെന്നിന്ത്യൻ സിനിമ മേഖലയിലെ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിയ താരമാണ് നടി നയൻതാര. ഏതൊരു അഭിനയത്രിയും ആഗ്രഹിക്കുന്ന നിലയിലേക്ക് ഇന്ന് നയൻതാര എത്തി കഴിഞ്ഞു. സൂപ്പർസ്റ്റാറുകളോ നായകനോ ഒന്നുമില്ലെങ്കിൽ കൂടിയും നയൻതാര ചിത്രങ്ങൾ ബോക്സ് ഓഫീസിൽ മിന്നും വിജയം സ്വന്തമാക്കാറുണ്ട്.
നയൻതാര സിനിമയിൽ വളരുന്നതിനോടൊപ്പം തന്നെ വിവാദങ്ങളും സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളും എല്ലാം അതോടൊപ്പം നടക്കുന്നുണ്ടായിരുന്നു. 2015-ൽ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയ്ക്ക് ശേഷം നയൻതാരയുമായി അദ്ദേഹം പ്രണയത്തിൽ ആവുകയും കഴിഞ്ഞ 7 വർഷത്തോളമായി അവർ ഒരുമിച്ച് താമസിക്കുകയുമാണ്.
ഇപ്പോൾ നയൻതാരയുടെ പുതിയ വിശേഷങ്ങളും ഫോട്ടോസെല്ലാം ആരാധകർ കാണുന്നത് വിഘ്‌നേഷിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്. ഇപ്പോഴിതാ ഈ പ്രണയത്തിൽ ദിനത്തിൽ കാമുകിക്ക് മറ്റുള്ളവർക്കും പ്രണയ ദിനം ആശംസിച്ചുകൊണ്ട് താരത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവൻ. ഇരുവരും ഒരുമിച്ചുള്ള യാത്രകളിൽ നിന്നുള്ള ചിത്രങ്ങളാണ് വിഘ്നേഷ് പോസ്റ്റ് ചെയ്തത്. “ചുറ്റുമുള്ള എല്ലാ പ്രിയപ്പെട്ട ആളുകൾക്കും പ്രണയദിനാശംസകൾ! അതെ പ്രണയമാണ്!
അത് ഈ ജീവിതം പൂർത്തിയാക്കുന്നു.. അതുകൊണ്ട്! സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സമയവും താൽപ്പര്യവും കണ്ടെത്തുക..”, വിഘ്നേഷ് ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. നയൻതാര വിഘ്‌നേശിന് പൂക്കൾ കൊടുക്കുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. വിഘ്നേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാതുവാക്കുള രണ്ടു കാതല്‍’ എന്ന സിനിമയിൽ നയൻതാരയും വിജയ് സേതുപതിയും സാമന്തയും ആണ് അഭിനയിക്കുന്നത്. സിനിമയിലെ പാട്ടുകൾക്കും ടീസറിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്.