‘പ്രണയദിനത്തിൽ പേളിക്ക് ബി.എം.ഡബ്ലൂ ബൈക്ക് ഗിഫ്റ്റ് നൽകി ശ്രീനിഷ്..’ – വില അറിഞ്ഞാൽ ഞെട്ടും

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായി എത്തി പിന്നീട് അതെ ഷോയിൽ വച്ച് തന്നെ പ്രണയത്തിലാവുകയും ഷോ പൂർത്തിയായി കഴിഞ്ഞ് പുറത്തിറങ്ങി വീട്ടുകാരുടെ സമ്മതത്തോടെ തന്നെ വിവാഹിതരാവുകയും ചെയ്ത താരങ്ങളായിരുന്നു പേളി മാണിയും ശ്രീനിഷ് അരവിന്ദും. പേർളിഷ് എന്നായിരുന്നു ആരാധകർ ഈ താരജോഡികൾക്ക് നൽകിയിരുന്ന പേര്.

പേളി മാണിയായിരുന്നു ശ്രീനിഷിനെ ബിഗ് ബോസ് ഷോയിൽ വച്ച് പ്രൊപ്പോസ് ചെയ്തിരുന്നത്. ഷോയിൽ വിജയിയാകാൻ വേണ്ടി നടത്തിയ നാടകമാണെന്ന് പല കഥകൾ ആ സമയത്ത് വന്നിരുന്നു. അതിനെല്ലാം മറുപടി നൽകി കൊണ്ടായിരുന്നു ഇരുവരുടെയും വിവാഹം. മത്സരത്തിൽ പേളി രണ്ടാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ശ്രീനിഷിന് നാലാം സ്ഥാനം ലഭിക്കുകയും ചെയ്തു.

2019-ലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. ഇരുമതത്തിൽ ഉള്ളവരായതുകൊണ്ട് തന്നെ രണ്ട് ആചാരപ്രകാരവും വിവാഹം രണ്ട് ദിവസങ്ങളായി നടന്നിരുന്നു. 2021 മാർച്ചിൽ പേളിയ്ക്കും ശ്രീനിഷിനും ഒരു മകൾ ജനിക്കുകയും ചെയ്തു. നില എന്നാണ് മകൾക്ക് ഇരുവരും ചേർന്ന് നൽകിയ പേര്. ഇരുവരും തങ്ങളുടെ സന്തോഷങ്ങൾ പേളിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ പേളിക്ക് ശ്രീനിഷ് ഒരു ഗംഭീരമായ വാലന്റൈൻസ് ഡേ ഗിഫ്റ് നൽകിയിരിക്കുകയാണ്. ബി.എം.ഡബ്ലൂ ജി 310 ആർ സീരീസ് ബൈക്കാണ് ശ്രീനിഷ് പേളിക്ക് പ്രണയ ദിനത്തിൽ സമ്മാനമായി നൽകിയത്. മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ ഓൺ റോഡ് വില വരുന്ന ഈ ബൈക്കിന് 313-സി.സി എൻജിനാണ് ഉള്ളത്. ബൈക്കുകളോട് നേരത്തെ തന്നെ പ്രിയമുള്ള ഒരാളായ പേളി തന്റെ സന്തോഷം ആരാധകർക്ക് ഒപ്പം പങ്കുവച്ചു.

“ഇത് ആയിരുന്നു വലിയ സർപ്രൈസ്! എനിക്ക് ഒരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച് ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്. ഈ സമ്മാനത്തിന് ധാരാളം മറഞ്ഞിരിക്കുന്ന അർത്ഥങ്ങളുണ്ടായിരുന്നു, അതാണ് ഇതിനെ സൂപ്പർ സ്പെഷ്യൽ ആക്കുന്നത്. ഒരു അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് നന്ദി ശ്രീനിഷ്..”, പേളി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.