തെന്നിന്ത്യൻ സിനിമയിലെ ‘ലേഡി സൂപ്പർസ്റ്റാർ’ എന്നറിയപ്പെടുന്ന താരസുന്ദരിയാണ് നയൻതാര. കഴിഞ്ഞ 20 കൊല്ലത്തിനിടയിൽ തെന്നിന്ത്യൻ സിനിമ മേഖലയിൽ ഇത്രയും ശ്രദ്ധപിടിച്ചുപറ്റിയ മറ്റൊരു താരമില്ലെന്ന് തന്നെ പറയേണ്ടി വരും. നായികാ പ്രാധാന്യമുള്ള സിനിമകൾ ബോക്സ് ഓഫീസിൽ വിജയം കൈവരിക്കാൻ താരത്തിന് സാധിക്കാറുണ്ട്. കാമുകനും സംവിധായകനുമായ വിഘ്‌നേശിന് ശിവൻ വഴിയാണ് നയൻതാരയുടെ പുതിയ വിശേഷങ്ങൾ അറിയുന്നത്.
ഇപ്പോഴിതാ വിഘ്‌നേശ് ശിവൻ വുമൺസ് ഡേയിൽ നയൻതാരയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി ക്കൊണ്ടിരിക്കുന്നത്. നയൻതാരയുടെ ഇതുവരെ കാണാത്ത ചിത്രങ്ങളാണ് വിഘ്‌നേശ് പങ്കുവച്ചിരിക്കുന്നത്. നിരവധി നയൻതാരയുടെ ആരാധകരാണ് പോസ്റ്റിന് താഴെ വനിതാദിനാശംസകൾ നേർന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്.
“ഇത് നമ്മുടെ ജീവിതത്തിലെ സ്ത്രീകളാണ്! അത് നമ്മളെ ഉണ്ടാക്കുന്നു! അത് നമ്മളെ പൂർണ്ണമാക്കുന്നു. നമ്മുടെ ജീവിതത്തിനും നമ്മൾ ചെയ്യുന്ന എല്ലാത്തിനും അർത്ഥം നൽകുന്നവർ! ഇന്നല്ല ! എല്ലാ ദിവസവും അവരുടെ ദിവസമാണ്! പ്രവൃത്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു! അതിനാൽ നമുക്ക് ഈ സ്ഥലം ചുറ്റുമുള്ള എല്ലാ സ്ത്രീകൾക്കും മനോഹരമായ ഒരു സ്ഥലമാക്കി മാറ്റാം!
ധീരരും സുന്ദരികളും ശക്തരും അതിശയിപ്പിക്കുന്നവരുമായ എല്ലാ സ്ത്രീകൾക്കും വനിതാദിനാശംസകൾ..”, വിഘ്‌നേശ് ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. വിജയ് സേതുപതി, നയൻതാര, സമാന്ത എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന വിഘ്‌നേശ് സംവിധാനം ചെയ്യുന്ന ‘കാതുവാക്കുളാ രണ്ട് കാതൽ’ അടുത്ത മാസം ഏപ്രിൽ 28-നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
View this post on Instagram