സിനിമ, സീരിയൽ താരങ്ങളെ പോലെ തന്നെ മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ഒരു കൂട്ടരാണ് അവതാരകർ. ടെലിവിഷൻ ചാനലുകളിലൂടെ ഒരു സമയത്ത് അവതാരകരായി തിളങ്ങിയ നിരവധി പേരെ കുറിച്ച് നമ്മുക്ക് അറിയാം. ഇപ്പോഴും ഓരോ ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ ശ്രദ്ധനേടുന്ന അവതാരകരുണ്ട്. മലയാളത്തിൽ തന്നെ നിരവധി ചാനലുകൾ ഉള്ളതുകൊണ്ട് തന്നെ ധാരാളം അവതാരകരാണ് വളർന്നുവരുന്നത്.
ടെലിവിഷൻ മാത്രമല്ല, സോഷ്യൽ മീഡിയകളുടെ വരവോടെ സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിലും യൂട്യൂബ് ചാനലുകളിലും പരിപാടികളിൽ നടത്തി ജനശ്രദ്ധനേടുന്നവരുമുണ്ട്. അത്തരത്തിൽ ഒരു യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് വീണ മുകുന്ദൻ. ഐസ് ബ്രേക്ക് വിത്ത് വീണ എന്ന പ്രോഗ്രാമാണ് വീണ ചെയ്യുന്നത്. മലയാള സിനിമയിലെ താരങ്ങൾ വീണയുടെ അഭിമുഖത്തിൽ വന്നിട്ടുണ്ട്.
സിനിമ താരങ്ങൾ മാത്രമല്ല, സീരിയൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്, ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാവരും അഭിമുഖത്തിൽ വന്നിട്ടുണ്ട്. ധാരാളം ആരാധകരുള്ള ഒരാളാണ് വീണ. അവതരണ ശൈലി കൊണ്ടുകൂടിയാണ് വീണയ്ക്ക് ആരാധകരെ ലഭിച്ചത്. സമൂഹ മാധ്യമങ്ങളിൽ വീണയുടെ പോസ്റ്റുകൾ ശ്രദ്ധനേടാറുമുണ്ട്. നാല് വർഷം മുമ്പ് ആയിരുന്നു വീണയുടെ വിവാഹം. ജീവ എന്നാണ് ഭർത്താവിന്റെ പേര്.
കർണാടക ജില്ലയിലെ ദൊഡ്ഡബേലാപ്പൂർ എന്ന സ്ഥലത്തുള്ള ഒരു റിസോർട്ടിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങളാണ് വീണയുടെ ഇപ്പോൾ വൈറലാവുന്നത്. വീണ തന്നെയാണ് ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഭർത്താവിന് ഒപ്പം അവധി ആഘോഷിക്കാൻ വേണ്ടിയാണ് താരം പോയത്. കഴിഞ്ഞ വർഷം നടൻ ശ്രീനാഥ് ഭാസിയും തമ്മിലുള്ള ഒരു അഭിമുഖത്തിലെ കാര്യങ്ങൾ ഏറെ വിവാദമായിരുന്നു.