‘ജിമ്മിൽ ഓടി നടന്ന് വർക്ക്ഔട്ട് ചെയ്‌ത്‌ നടി റിതിക സിംഗ്, ഹോട്ടിയെന്ന് ആരാധകർ..’ – വീഡിയോ കാണാം

സുധ കൊങ്ങര സംവിധാനം ചെയ്ത ബോക്സിങ് പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇരുതി സുട്രു. ഏറെ വർഷങ്ങൾക്ക് ശേഷം മാധവൻ പ്രധാന വേഷത്തിൽ എത്തിയ തമിഴ് ചിത്രമായ ഇരുതി സുട്രു, ഹിന്ദിയിലും ഒരേ സമയത്ത് ഷൂട്ട് ചെയ്തിറങ്ങിയിരുന്നു. ഏഴിൽ മതി എന്ന ബോക്സർ പെൺകുട്ടിയുടെയും പ്രഭു സെൽവരാജ് എന്ന കോച്ചിന്റെയും കഥ പറഞ്ഞ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയം നേടി.

സിനിമയിൽ ഏഴിൽ മതി എന്ന ബോക്സർ പെൺകുട്ടിയുടെ റോളിൽ അഭിനയിച്ചത് യഥാർത്ഥ ജീവിതത്തിലും കിക്ക്‌ ബോക്സറായി മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരാളായിരുന്നു. ആദ്യ സിനിമയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത റിതിക സിംഗ് എന്ന നായിക. സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴും ആ റോളിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് റിതികയ്ക്ക് തന്നെയായിരുന്നു.

കാരണം അത്രത്തോളം മനോഹരമായിട്ടാണ് റിതിക ആ വേഷം ചെയ്തത്. ഗുരു, ശിവലിംഗ, നീവേവരോ, ഓ മൈ കടവുളേ, ഇൻകാർ, വനങ്ങാമുടി തുടങ്ങിയ സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട് റിതിക. ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്തയിൽ റിതിക ഒരു ഗാനരംഗത്തിൽ അഭിനയിക്കുന്നുണ്ടെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ മലയാളത്തിൽ താരം അരങ്ങേറും.

കിക്ക് ബോക്സർ ആയതുകൊണ്ട് തന്നെ റിതിക ഫിറ്റ് നെസിന് ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ്. ഇപ്പോഴിതാ ജിമ്മിൽ ഓടി നടന്ന് വർക്ക് ഔട്ട് ചെയ്യുന്ന റിതികയുടെ പുതിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഫുൾ ബോഡി വർക്ക് ഔട്ട് ആണ് റിതിക ചെയ്തിരുന്നത്. ഏറെ പ്രയാസകരമായ സെക്ഷനുകൾ റിതിക വളരെ അനായാസം ചെയ്തു. സൂപ്പർ ഹോട്ടിയെന്നാണ് ആരാധകർ താരത്തിനെ വിശേഷിപ്പിച്ച് കമന്റ് ഇട്ടത്.