‘ഹോളിവുഡ് നടിയെ വെല്ലുന്ന ലുക്കിൽ നടി നമിത പ്രമോദ്, ഇംഗ്ലണ്ടിൽ ചുറ്റിക്കറങ്ങി താരം..’ – ഫോട്ടോസ് വൈറൽ

മലയാളികൾ ഏറെ സ്നേഹിക്കുന്ന താരങ്ങളിൽ ഒരാൾ ആണ് നമിത പ്രമോദ്. മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാൾ കൂടിയാണ് നമിത. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് താരം തന്റെ അഭിനയ അരങ്ങേറ്റം കുടിക്കുന്നത്. മലയാളത്തിലെ ജനപ്രിയ ടെലിവിഷനുകളിൽ ബാലതാരമായി ആണ് താരം അഭിനയ ജീവിതം തുടങ്ങുന്നത്. സൂര്യ ടി വിയിലെ വേളാങ്കണ്ണി മാതാവ്, അമ്മെ ദേവി, ഏഷ്യാനെറ്റ് ടി വിയിലെ എന്റെ മനസപുത്രി തുടങ്ങിയ സീരിയലുകളിൽ മുഖ്യ കഥാപാത്രത്തെ താരം അവതരിപ്പിച്ചു.

2011-ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു ട്രാഫിക്. അതിലൂടെ റിയ എന്ന കഥാപാത്രമായി താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്. 2012-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ താരം നായികയായി ചുവടുവെച്ചു.

ശേഷം സൗണ്ട് തോമ, പുള്ളി പുലികളും ആട്ടിൻ കുട്ടിയും, തമിഴ് ഭാഷ അരങ്ങേറ്റ ചിത്രം എൻ കാതൽ പുദിത്, ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമയുണ്ടോ ഈ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, അടി കപ്പ്യാരെ കൂട്ടമണി, തെലുങ്കു അരങ്ങേറ്റ ചിത്രം ചുറ്റലാബായി, കമ്മാര സംഭവം, മാർഗംകളി, ഈശോ തുടങ്ങി ഇരുപതിൽ കൂടുതൽ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

റിലീസിനായി കാത്തിരിക്കുന്ന അഞ്ചോളം ചിത്രങ്ങളും. ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം ഇഗ്ലണ്ടിൽ ആണ് ഇപ്പോൾ. അവിടുന്നുള്ള ചിത്രങ്ങൾ ആണ് പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് ഗ്ലിറ്ററി ഡ്രെസ്സിൽ അതീവ സുന്ദരി ആയി ഒരു ഹോളിവുഡ് നടിയുടെ ലുക്കിലാണ് നമിതയെ കാണാൻ സാധിക്കുന്നത്.