‘അഞ്ച് സ്വർണം, 2 വെള്ളി!! ഖേലോ ഇന്ത്യയിൽ തിളങ്ങി മാധവന്റെ മകൻ വേദാന്ത്..’ – സന്തോഷം പങ്കുവച്ച് താരം

2023-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഏഴ് മെഡലുകൾ നേടി ആർ മാധവന്റെ മകൻ വേദാന്ത്. നീന്തൽ കുളത്തിൽ രാജ്യത്തിന് ഒരിക്കൽ കൂടി അഭിമാനമായി മാറിയിരിക്കുകയാണ് വേദാന്ത്. മത്സരത്തിൽ വേദാന്ത് അഞ്ച് സ്വർണവും രണ്ട് വെള്ളിയും നേടി. മാധവൻ തന്നെയാണ് ഈ കാര്യം തന്റെ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തന്റെ മകന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ് മാധവൻ.

100 മീറ്റർ, 200 മീറ്റർ, 1500 മീറ്ററുകളിൽ സ്വർണവും 400, 800 മീറ്ററുകളിൽ വെള്ളിയും നേടിയെന്ന് മാധവൻ തലേന്ന് തന്നെ അറിയിച്ചിരുന്നു. മറ്റ് രണ്ട് സ്വർണം ഏത് ഇനത്തിലാണെന്ന് വ്യക്തമല്ല. ഖേലോ ഇന്ത്യ ഗെയിംസിൽ 161 മെഡലുകൾ നേടി ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ മഹാരാഷ്ട്രയും മാധവൻ അഭിനന്ദിച്ചു. 56 സ്വർണം, 55 വെള്ളി, 50 വെങ്കലം എന്നിവയാണ് മഹാരാഷ്ട്ര ഗെയിംസിൽ നേടിയത്.

ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ ഇതിന് മുമ്പും വേദാന്ത് നിരവധി മെഡലുകൾ നേടി രാജ്യത്തിന് അഭിമാനമായി മാറിയിട്ടുണ്ട്. നീന്തലിൽ മകന് മികച്ച പരിശീലനം കിട്ടാൻ വേണ്ടി മാധവൻ കുടുംബത്തോടൊപ്പം ദുബൈയിൽ രണ്ട് മാസത്തോളം താമസമാക്കിയിരുന്നു. ഒളിംപിക്സിൽ മെഡൽ നേടുക എന്നതാണ് വേദാന്തയുടെയും അച്ഛൻ മാധവന്റെയും ഏറ്റവും വലിയ ആഗ്രഹം.

വേദാന്ത് രാജ്യത്തിന് വേണ്ടി ഒളിംപിക്സിൽ മെഡൽ നേടുക എന്നതാണ് മാധവന്റെയും ആരാധകരുടെയും ആഗ്രഹം. കഴിഞ്ഞ വർഷം നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ മത്സരത്തിലും വേദാന്ത് സ്വർണ, വെള്ളി മെഡലുകൾ നേടിയിരുന്നു. അതെ സമയം ധോഖ: റൗണ്ട് ഡി കോർണർ ആണ് മാധവന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. മാധവൻ നമ്പി നാരായണനായി അഭിനയിച്ച റോക്കറ്ററിയും കഴിഞ്ഞ വർഷമാണ് ഇറങ്ങിയത്.