‘കുരങ്ങാനൊപ്പമുള്ള സെൽഫികളുമായി നടി അമല പോൾ, സോളോ ട്രിപ്പുമായി താരം..’ – ഫോട്ടോസ് വൈറൽ

‘കുരങ്ങാനൊപ്പമുള്ള സെൽഫികളുമായി നടി അമല പോൾ, സോളോ ട്രിപ്പുമായി താരം..’ – ഫോട്ടോസ് വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അമല പോൾ. അതിന് ശേഷം തമിഴിൽ മൈന എന്ന സിനിമയിൽ അഭിനയിക്കുകയും അവിടെ മികച്ച നടിക്കുള്ള പുരസ്കാരം നേടുകയും ചെയ്‌ത്‌ ജനമനസ്സുകളിൽ സ്ഥാനം പിടിച്ചുപറ്റി അമല. തമിഴിലും തെലുങ്കിലുമായി പിന്നീട് കുറച്ച് സിനിമകൾ ചെയ്ത ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

മോഹൻലാലിൻറെ നായികയായി റൺ ബേബി റൺ എന്ന സിനിമയിലൂടെയാണ് അമല പോൾ തിരിച്ചുവരവ് നടത്തിയത്. സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമാവുകയും ചെയ്തു. അത് കഴിഞ്ഞ് ഒരു ഇന്ത്യൻ പ്രണയകഥയിലും അമല നായികയായി. ഇത് കൂടാതെ തമിഴിലും നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി മാറിയ അമല പോൾ 2014-ൽ വിവാഹിതയായെങ്കിലും ആ ബന്ധത്തിൽ നിന്ന് പിരിഞ്ഞു.

പിന്നീട് ഇങ്ങോട്ട് വീണ്ടും തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവമായി നിൽക്കുന്ന അമലയുടെ മലയാളത്തിൽ ഇനി ഇറങ്ങാനുള്ള ചിത്രം ആടുജീവിതമാണ്. ഏറെ വർഷത്തെ ഷൂട്ടിംഗ് പൂർത്തിയായ സിനിമയ്ക്ക് വേണ്ടി ഓരോ പ്രേക്ഷകരും കാത്തിരിക്കുകയാണ്. ബോലോ എന്ന ഹിന്ദി ചിത്രത്തിൽ അതിഥി വേഷത്തിലും അമല അഭിനയിക്കുന്നുണ്ട്. ഈ കഴിഞ്ഞ ദിവസമിറങ്ങിയ ക്രിസ്റ്റഫറിൽ അമല പോൾ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.

അഭിനയം കഴിഞ്ഞാൽ അമല പോൾ ഏറ്റവും ഇഷ്ടപ്പെടുന്നത് യാത്രകൾ ചെയ്യാനാണ്. ഇപ്പോഴിതാ താൻ പോയ സോളോ ട്രിപ്പിലെ ഒരു രസകരമായ മുഹൂർത്തതിന്റെ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് അമല. ഒരു കുരങ്ങാനൊപ്പമുള്ള സെൽഫികളും ഫോട്ടോസുമാണ് അമല പങ്കുവച്ചത്. കമന്റ് ബോക്സ് ഓഫാക്കി വച്ച ശേഷമാണ് അമല തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എവിടെ നിന്ന് എടുത്തതാണെന്ന് സൂചിപ്പിച്ചിട്ടില്ല.

CATEGORIES
TAGS