വാസ്തവം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി വരദ. സിനിമയിൽ തിളങ്ങിയതിനെക്കാൾ സീരിയൽ രംഗത്ത് തിളങ്ങാനാണ് വരദയ്ക്ക് കഴിഞ്ഞത്. സിനിമയിൽ നായികയായി ചില സിനിമകളിൽ വരദ അഭിനയിച്ചിട്ടുമുണ്ട്. 2014-ൽ സീരിയൽ താരമായ ജിഷിൻ മോഹനുമായി വിവാഹിതയായ വരദ പിന്നീട് കൂടുതൽ സജീവമായി അഭിനയിച്ചത് സീരിയലുകളിലാണ്.
ടെലിവിഷൻ മേഖലയിലേക്ക് വരദ എത്തുന്നത് 2010-ൽ ജീവൻ ടി.വിയിലെ ചോയിസ് ഓഫ് യൂത്ത് എന്ന പ്രോഗ്രാമിൽ അവതാരകയായി കൊണ്ടായിരുന്നു. പിന്നീട് ധാരാളം ടെലിവിഷൻ ഷോകളിൽ അവതാരകയാവുകയും ചില സെലിബ്രിറ്റി ഗെയിം പ്രോഗ്രാമുകളിൽ മത്സരാർത്ഥിയായി തിളങ്ങുകയും ചെയ്തിരുന്നു വരദ. സ്നേഹകൂടാണ് വരദ ആദ്യമായി അഭിനയിച്ച സീരിയൽ.
മഴവിൽ മനോരമയിലെ അമല സീരിയലിലെ പ്രധാന വേഷത്തിൽ തിളങ്ങിയ ശേഷമാണ് വരദ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപെട്ടവളായി മാറിയത്. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് വരദ എന്നത് താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നോക്കിയാൽ പ്രേക്ഷകർക്ക് മനസ്സിലാവും. താരം അതുപോലെ തന്നെ ഒരു കടുത്ത ഈശ്വര വിശ്വാസി കൂടിയാണെന്നും മനസ്സിലാക്കാൻ സാധിക്കും.
ഇപ്പോഴിതാ ഋഷികേശിലെ ഗംഗ നദി തീരത്ത് ധ്യാനത്തിൽ ഇരിക്കുന്ന ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. അഭിനയത്രി എന്നത് പോലെ ഒരു യൂട്യൂബർ കൂടിയാണ് വരദ. അതുകൊണ്ട് തന്നെ ഒരുപാട് യാത്രകളും ചെയ്യാറുണ്ട്. നദിയിലാണോ ഇരിക്കുന്നതെന്ന് ചിത്രങ്ങൾ കണ്ട് ആരാധകർ സംശയിച്ച് പോകും. ഡൽഹിയിലെ ഹനുമാൻ ക്ഷേത്രവും വരദ സന്ദർശിച്ചിട്ടുണ്ട്. സോളോ ട്രിപ്പ് എന്ന ഹാഷ് ടാഗോടെയാണ് വരദ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.