‘സ്റ്റാർ മാജിക്കിന്റെ സ്വന്തം ശ്രീവിദ്യ അല്ലേ ഇത്!! തായ്‌ലൻഡിൽ അവധി ആഘോഷിച്ച് താരം..’ – ഫോട്ടോസ് വൈറൽ

ക്യാമ്പസ് ഡയറി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. സഖാവ് വി.എസ് അച്യുതാനന്ദൻ ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ശ്രീവിദ്യ പ്രേക്ഷകർ ഓർത്തിരിക്കുന്നത് മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗിൽ അഭിനയിച്ച ശേഷമാണ്. ഒരു കടുത്ത മമ്മൂട്ടി ആരാധിക കൂടിയായ ശ്രീവിദ്യ അതിലെ ശ്രദ്ധേയമായ ഒരു വേഷമായിരുന്നു ചെയ്തിരുന്നത്.

അതിന് ശേഷം ‘ഒരു പഴയ ബോം.ബ് കഥ’ എന്ന ചിത്രത്തിൽ നായകനായ ബിബിൻ ജോർജിന്റെ അനിയത്തിയുടെ വേഷത്തിലും അഭിനയിച്ചിരുന്നു. നായികയായും ശ്രീവിദ്യ ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മാഫി ഡോണ എന്ന സിനിമയിലാണ് ശ്രീവിദ്യ നായികയായി അഭിനയിച്ചത്. മഖ്‌.ബൂൽ സൽമാനായിരുന്നു അതിൽ നായകൻ. ഈ വർഷം പുറത്തിറങ്ങിയ നൈറ്റ് ഡ്രൈവിലും ശ്രീവിദ്യ അഭിനയിച്ചിരുന്നു.

എസ്‌.കേപ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ഈ വർഷമിറങ്ങിയ ചിത്രങ്ങളും ശ്രീവിദ്യ അഭിനയിച്ചിരുന്നു. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ എത്തിയ ശേഷമാണ്‌ ശ്രീവിദ്യ ആരാധകരെ സ്വന്തമാക്കിയത്. കോമഡി താരങ്ങൾക്ക് ഒപ്പം കട്ടയ്ക്ക് കൗണ്ടർ അടിച്ച് പിടിച്ചുനിന്ന ശ്രീവിദ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. ബിനു അടിമാലിയുമായുള്ള കോംബോയും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു.

ഒരു യൂട്യൂബ് ചാനലും ശ്രീവിദ്യയ്ക്കുണ്ട്. അതെ സമയം ശ്രീവിദ്യ ഇപ്പോൾ നാട്ടിൽ ഇല്ല. ഷൂട്ടിങ്ങുകളിൽ നിന്ന് ഇടവേള എടുത്ത് ശ്രീവിദ്യ അവധി ആഘോഷിക്കാൻ തായ്‌ലൻഡിൽ പോയിരിക്കുകയാണ്. അവിടെ ബാങ്കോക്കിലെ സഫാരി വേൾഡ് എന്ന പാർക്കിൽ നിന്നുള്ള ചിത്രങ്ങൾ ശ്രീവിദ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷോർട്സും കൂളിംഗ് ഗ്ലാസും വച്ച് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ചിത്രങ്ങളാണ് ശ്രീവിദ്യ പോസ്റ്റ് ചെയ്തത്.


Posted

in

by