‘മാസ്സ് കാണിച്ച് താരറാണി സണ്ണി ലിയോൺ, ഭയപ്പെടുത്തി ഓ മൈ ഗോസ്റ്റ് ട്രെയിലർ..’ – വീഡിയോ കാണാം

സണ്ണി ലി.യോൺ, തമിഴ് കോമഡി താരം സതീഷ്, യോഗി ബാബു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് ഓ മൈ ഗോസ്റ്റ്. 2012 മുതൽ അഭിനയ രംഗത്ത് തുടരുന്ന സണ്ണി, 2014-ൽ തന്നെ തമിഴിൽ അഭിനയിച്ചു തുടങ്ങിയ താരമാണ്. അതിൽ പക്ഷേ ഐറ്റം ഡാൻസിലാണ് സണ്ണി അഭിനയിച്ചിരുന്നത്. പക്ഷേ തമിഴിൽ ആദ്യമായിട്ടാണ് സണ്ണി ഒരു പ്രധാന വേഷത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നത്.

അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്നുമുണ്ട്. തമിഴിൽ തന്നെ വീരമദേവി, ഷീറോ എന്നീ സിനിമകളും താരത്തിന്റെ വരാനുണ്ട്. ഇപ്പോഴിതാ ഓ മൈ ഗോസ്റ്റിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. സണ്ണിയുടെ മാസ്സും ആക്ഷൻ രംഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. പഴയകാലത്തെ ഒരു റാണിയായിട്ടാണ് സണ്ണി അഭിനയിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്.

ട്രൈലറിന്റെ അവസാന ഭാഗത്തിൽ സണ്ണി പ്രേതം ഗെറ്റപ്പിലും വരുന്നുണ്ട്. അതുകൊണ്ട് ആരാധകരെയും പ്രേക്ഷകരെയും പേടിപ്പിക്കാൻ വേണ്ടി തന്നെയാണ് താരത്തിന്റെ വരവ്. സതീഷ്, യോഗി ബാബു എന്നീ താരങ്ങളുടെ കോമഡികൾ കൂടിയപ്പോൾ സിനിമ ഏറെ പ്രതീക്ഷ നൽകുന്നുമുണ്ട്. ആർ യുവനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതു അദ്ദേഹം തന്നെയാണ്.

മികച്ച പ്രതികരണമാണ് ട്രെയിലറിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്നത്. സണ്ണിയുടെ വേറിട്ട ഒരു കഥാപാത്രമെന്ന് ആരാധകർ പര്യുന്നു. വി.എ.യു മീഡിയ എന്റർടൈൻമെന്റിന്റെയും വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസിന്റെയും ബാനറിൽ ഡി വീര ശക്തി, കെ ശശി കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഡബ് ചെയ്തും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.


Posted

in

,

by