ആരാധകരെ മയക്കിയ കള്ളക്കണ്ണന്റെ കള്ളച്ചിരി വീണ്ടും വൈറൽ..!! സോഷ്യൽ മീഡിയയിൽ തിളങ്ങി വൈഷ്ണവ
ശ്രീകൃഷ്ണ ദിനത്തില്‍ കൃഷ്ണ വേഷം കെട്ടി ആളുകളുടെ മനം കവര്‍ന്ന കള്ളകണ്ണനായി എത്തിയ വൈഷ്ണവയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗുരുവായൂരില്‍ ജന്മാഷ്ടമിയോടനുബന്ധിച്ചു നടന്ന ഉറിയടിയിലാണ് ജനങ്ങളുടെ മനം കവര്‍ന്ന വൈഷ്ണവയുടെ ചിരിയും നോട്ടവുമെല്ലാം സോഷ്യല്‍മീഡിയയില്‍ ശ്രദ്ദേയമായത്.
വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലായതോടെ വൈഷ്ണവയും കൊച്ചു സെലിബ്രിറ്റിയായി. ധാവണിയില്‍ തനി നാടന്‍ പെണ്‍കുട്ടിയായി ഒരുങ്ങിയാണ് വൈഷ്ണവയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. വടക്കുംനാഥ ക്ഷേത്രത്തിന് മുന്നില്‍ നിന്നുമാണ് ചിത്രങ്ങള്‍ എടുത്തത്. ഫോട്ടോഗ്രാഫര്‍ ഗോകുല്‍ ദാസാണ് ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്.
നിമിഷങ്ങള്‍ക്കകം തന്നെ ഈ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മൂന്ന് വര്‍ഷമായി ഗുരുവായൂരില്‍ താന്‍ ചുവട് വയ്ക്കുന്നു പക്ഷെ അന്നൊന്നും തന്നെ ആരും ശ്രദ്ദിച്ചിരുന്നില്ല. പക്ഷെ ഇത്തവണ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വരികയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. താന്‍ തികഞ്ഞ ഒരു കൃഷ്ണഭക്തയാണെന്നും വൈഷ്ണവ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.