‘പൂളിന് അരികിൽ ഗ്ലാമറസായി സ്റ്റാർ മാജിക് താരം വൈഗ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

‘പൂളിന് അരികിൽ ഗ്ലാമറസായി സ്റ്റാർ മാജിക് താരം വൈഗ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

ടെലിവിഷൻ ഷോകളിൽ ഒരുപാട് ആരാധകരുള്ള ഒരു ഗെയിം ഷോയാണ് ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാർ മാജിക്. പ്രോഗ്രാമിന് മാത്രമല്ല അതിൽ പങ്കെടുക്കുന്ന താരങ്ങൾക്കും സോഷ്യൽ മീഡിയയിൽ ഫാൻ പേജുകൾ ധാരാളമുണ്ട്. ഒരു യുവനടിയ്ക്ക് ലഭിക്കുന്ന അതെ സ്വീകാര്യതയാണ് ഇപ്പോൾ സ്റ്റാർ മാജിക്കിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ലഭിക്കുന്നത്.

കോമഡി-മിമിക്രി താരങ്ങൾ, സീരിയൽ താരങ്ങൾ, വൈറൽ താരങ്ങളെല്ലാം ആ പ്രോഗ്രാമിൽ പങ്കെടുക്കാറുണ്ട്. സിനിമയിലെ അഭിനേതാക്കൾ അതിൽ അതിഥികളായും എത്താറുണ്ട്. ആ പ്രോഗ്രാമിലൂടെ ഒരുപാട് ആരാധകരെ നേടിയ നടിയാണ് വൈഗ. വൈഗ ഓർഡിനറി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് മലയാളികൾക്ക് സുപരിചിതയാകുന്നത്.

അലക്സാണ്ടർ ദി ഗ്രേറ്റ്, ഒരു നേരിന്റെ നൊമ്പരം, ലെച്ചമി, കളിയച്ഛൻ തുടങ്ങിയ സിനിമകളിലും എത്താൻ മലയാളം, തമിഴ് സീരിയലുകളിലും വൈഗ അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവയായ വൈഗ മോഡലിംഗ് രംഗത്ത് നിന്നും വന്നതുകൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന കൂട്ടത്തിലാണ്. വൈഗയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനം നിറച്ചിരിക്കുന്നത്.

ഒരു സ്വിമ്മിങ് പൂളിന് അരികിൽ ഹോട്ട് ലുക്കിൽ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്ന വൈഗയുടെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. രാജേഷ് രാമചന്ദ്രൻ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചന്ദ്ര രേഖയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. വയലറ്റ് നിറത്തിലെ വസ്ത്രത്തിൽ അതിസുന്ദരിയായിട്ടാണ് വൈഗയെ ഫോട്ടോസിൽ കാണാൻ സാധിക്കുക.

CATEGORIES
TAGS