‘ജന്മദിനത്തിന് ഒരു സർപ്രൈസ് ഫോട്ടോഷൂട്ട്! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി വൈഗ റോസ്..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലും, സീരിയലുകളിലുമൊക്കെ അഭിനയിക്കുന്ന താരങ്ങളെ അന്യഭാഷകളിൽ നിന്ന് അഭിനയിക്കാൻ ക്ഷണം ലഭിക്കുന്നത് പതിവ് കാഴ്ചയാണ്. മലയാളത്തിലെ നടിമാരിൽ പലരും തെന്നിന്ത്യൻ സിനിമ ലോകത്തെ മിന്നും താരങ്ങളാണ്. ഒന്നോ, രണ്ടോ മലയാള സിനിമയോ, സീരിയലോ ഹിറ്റ് ആയാൽ തെലുങ്കിൽ നിന്നും തമിഴിലും നിന്നുമെല്ലാം വിളി വരും. അതോടുകൂടി അവിടെയും ഒരുപാട് അവസരങ്ങൾ ലഭിക്കും.

ഇത്തരത്തിൽ മലയാളത്തിൽ നിന്ന് തമിഴിലേക്ക് എത്തി ഏറെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരാളാണ് നടി വൈഗ റോസ്. കോട്ടയം സ്വദേശിനിയായ വൈഗ മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തിയ ഒരാളാണ്. മോഹൻലാൽ നായകനായ അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന ചിത്രത്തിലാണ് വൈഗ ആദ്യമായി അഭിനയിക്കുന്നത്. ഓർഡിനറി എന്ന സിനിമയിലെ വേഷത്തിലൂടെയാണ് മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

ഇപ്പോൾ തമിഴ് സിനിമയിലും മിനി സ്‌ക്രീനിലുമൊക്കെ ഏറെ തിരക്കുള്ള ഒരാളാണ്. ഇടയ്ക്ക് മലയാളത്തിൽ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലും വൈഗ പങ്കെടുക്കാറുണ്ട്. അതിൽ നോബിയുമായുള്ള കോംബോ പ്രേക്ഷകർ ഏറെ സ്വീകരിച്ചതാണ്. തമിഴിൽ ഒരു ഷോയിൽ അവതാരകയാണ് ഇപ്പോൾ വൈഗ. മോഡലിംഗ് രംഗത്ത് നിന്നും വന്നതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് വേഷങ്ങളിൽ ഷൂട്ട് നടത്താറുണ്ട്.

ഇപ്പോഴിതാ തന്റെ ജന്മദിനത്തിൽ സർപ്രൈസ് ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വൈഗ. ഇൻസ്റ്റാ ഗ്ലാമറസ് എന്ന ടീമിന് വേണ്ടിയാണ് ഇത്തരമൊരു ഷൂട്ട് എടുത്തത്. ജന്മദിനത്തിൽ ആശംസകൾ നേർന്ന ആരാധകർക്ക് നന്ദി പറയുകയും ചെയ്തു വൈഗ. കോമോ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തത്. വിനിത, നീതു എന്നിവരാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.