‘കടലിൽ ബോട്ടിൽ യാത്ര ചെയ്‌ത് നടി വൈഗ റോസ്, മിൽക്കി ബ്യൂട്ടിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ
സിനിമയിലും സീരിയലിലും അഭിനയിക്കുന്ന താരങ്ങൾക്ക് ഇടയിലെ സൗഹൃദങ്ങളും നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാവാം. സിനിമയിൽ സൗഹൃദം സൂക്ഷിക്കാതെ മുന്നോട്ടുപോകുന്നവരുമുണ്ട്. മലയാളത്തിലും തമിഴിലും ഒരേപോലെ സിനിമയിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സജീവമായി നിൽക്കുന്ന താരങ്ങൾ വളരെ കുറവാണ്. അത്തരത്തിൽ ഒരാളാണ് നടി വൈഗ റോസ്.
വൈഗ മലയാള സിനിമയിലും തമിഴ് സിനിമയിലും അതുപോലെ ഇരുഭാഷകളിലെ സീരിയലുകളിലും സജീവമായി പ്രവർത്തിക്കുന്ന ഒരാളാണ്. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ പങ്കെടുത്ത ശേഷമാണ് വൈഗ മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറുന്നത്. അതിൽ ധാരാളം ഗെയിംമുകളും വൈഗ ചെയ്യുന്നത് മലയാളികൾ കണ്ടിട്ടുമുണ്ട്. മോഹൻലാലിൻറെ അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലാണ് വൈഗ ആദ്യമായി അഭിനയിക്കുന്നത്.
ഓർഡിനറി എന്ന സിനിമയിലൂടെ കുറച്ചുകൂടി സുപരിചിതയാകുന്നത്. കോട്ടയം സ്വദേശിനിയായ വൈഗ ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്. അവിടെ ഒരു തമിഴ് ചാനലിൽ അവതാരകയായി തിളങ്ങി നിൽക്കുകയാണ് താരം. തമിഴിൽ ലച്ചുമി എന്ന സിനിമയിലും വൈഗ അഭിനയിച്ചിട്ടുണ്ട്. അഭിനയ മേഖലയിൽ താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് പറയുന്നത് നടി സാധികയാണ്.
സാധികയ്ക്ക് ഒപ്പം ഒരുമിച്ച് ഈ അടുത്തിടെ വൈഗ മാലിദ്വീപിൽ യാത്ര ചെയ്തിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായ സംഭവമാണ്. ഇരുവരും ഒരുമിച്ച് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോയും ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ കടലിൽ ഒരു ബോട്ടിൽ യാത്ര ചെയ്യുന്നതിന്റെ ഒരു സെൽഫി വീഡിയോ വൈഗ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.