‘ഉർവശിക്കും കുടുംബത്തിന് ഒപ്പം കുഞ്ഞാറ്റ! മകളെ മടിയിലിരുത്തി കൊഞ്ചിച്ച് താരം..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ എന്ന് പ്രേക്ഷകർ വിലയിരുത്തുന്ന നടിയാണ് ഉർവശി. ഏത് റോളും അനായാസം ചെയ്യാൻ സാധിക്കുന്ന ഉർവശി, നിരവധി തവണ അഭിനയത്തിന് സംസ്ഥാന, ദേശീയ അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. 5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് വാങ്ങിയിട്ടുള്ള മറ്റൊരു നടിയില്ലേ എന്നതും ശ്രദ്ധേയമാണ്. അത് തന്നെയാണ് ഉർവശിയെ വ്യത്യസ്തയാക്കുന്നത്.

ഉർവശി ഇപ്പോൾ കൂടുതലും സഹനടി വേഷങ്ങളിലാണ് അഭിനയിക്കുന്നുണ്ട്. എഴുനൂറിൽ അധികം സിനിമകളിൽ ഇതിനോടകം ഉർവശി അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. വ്യക്തിജീവിതത്തിൽ ഉർവശി എന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാൻ എന്നും മലയാളികൾ താല്പര്യം കാണിക്കാറുണ്ട്. 2000-ൽ നടൻ മനോജ് കെ ജയനുമായുള്ള വിവാഹവും പിന്നീട് 2008-ൽ ഇരുവരുടെയും വിവാഹമോചനവുമൊക്കെ മലയാളികൾ കണ്ടതാണ്.

ആ ബന്ധത്തിൽ ഒരു മകളുമുണ്ട്. കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജ ലക്ഷ്മിയാണ് മകൾ. ഉപരിപഠനവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു മകൾ. ഉർവശി പിന്നീട് 2013-ൽ മറ്റൊരു വിവാഹം കഴിക്കുകയും അതിൽ ഒരു മകൻ ജനിക്കുകയും ചെയ്തിരുന്നു. ഭർത്താവ് ശിവപ്രസാദിനും മകൻ ഇഷാൻ പ്രജാപതിക്കും ഒപ്പമാണ് ഉർവശിയുടെ താമസം. ഉർവശിയെ കാണാൻ വേണ്ടി മകൾ കുഞ്ഞാറ്റ വീട്ടിൽ എത്തിയിരിക്കുകയാണ്.

ഉർവശിക്കും കുടുംബത്തിനും ഒപ്പം സമയം ചിലവഴിക്കുന്ന കുഞ്ഞാറ്റയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഉർവശി തന്നെയാണ് ഈ ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നിങ്ങളെ ഇങ്ങനെ ഒരുമിച്ച് കാണുമ്പോൾ എന്തൊരു സമാധാനമാണെന്ന് അറിയുമോ എന്നാണ് നടി ബീന ആന്റണി പോസ്റ്റിന് താഴെ ഇട്ട കമന്റ്. മകളെ മടിയിലിരുത്തി കൊഞ്ചിക്കുന്ന ഉർവശിയെ ചിത്രങ്ങളിൽ കാണാം.