‘എന്റെ ആ സ്വപ്നം യാഥാർത്ഥ്യമായി!! സ്റ്റൈൽ മന്നൻ രജനികാന്തിനെ നേരിൽ കണ്ട് ജയസൂര്യ..’ – ഫോട്ടോസ് വൈറൽ

തങ്ങൾ ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന സിനിമ താരങ്ങളെ നേരിൽ കാണുമ്പോൾ പ്രേക്ഷകർ സന്തോഷത്തിലാകുന്ന കാഴ്ചകൾ മിക്കപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. അവരിൽ നേരിൽ കാണാനും സംസ്കരിക്കാനും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാനുമൊക്കെ എല്ലാവരും കൊതിക്കാറുണ്ട്. എങ്കിൽ സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾക്കും അവർ ഇഷ്ടപ്പെടുന്ന താരങ്ങളെ കാണാൻ ആഗ്രഹിക്കാറുണ്ട്.

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിട്ടുള്ള ഒരു നടനാണ് ജയസൂര്യ. ജയസൂര്യയെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. ജയസൂര്യയുടെ കടുത്ത ആരാധകരായിട്ടുള്ളവരുമുണ്ട്. അതെ ജയസൂര്യ താൻ ഏറെ ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന ഒരു നടൻ ഇന്ന് നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. തമിഴ് സൂപ്പർസ്റ്റാർ സ്റ്റൈൽ മന്നൻ രജനികാന്തിനെയാണ് ജയസൂര്യ നേരിൽ കണ്ടത്.

രജനിയെ നേരിൽ കാണുകയും ഒരുമിച്ചിരുന്ന് സംസാരിക്കുകയും അതുപോലെ ഫോട്ടോ എടുക്കുകയും ചെയ്തു ജയസൂര്യ. രജനിയെ കാണാനുള്ള അവസരം ഒരുക്കികൊടുത്തത് കന്നഡ നടനായ ഋഷഭ് ഷെട്ടിയാണ്. ഋഷഭിനോടുള്ള നന്ദിയും ജയസൂര്യ അറിയിച്ചു. “ഈ നിമിഷത്തിനായി ഞാൻ ഏറെ നാളുകളായി കാത്തിരിക്കുകയാണ്. ഇന്ന് ഞാൻ ഒരു ഐക്കണിനെ കണ്ടുമുട്ടി, ഒരു സൂപ്പർ സ്റ്റാർ!

എല്ലാറ്റിനുമുപരിയായി, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ മനുഷ്യരിൽ ഒരാളെ കണ്ടുമുട്ടി.
ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് എന്റെ പ്രിയ സഹോദരൻ ഋഷ ഷെട്ടിക്ക് നന്ദി. സർവ്വശക്തന് നന്ദി..”, ജയസൂര്യ രജനീകാന്തിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഒരുമിച്ച് അഭിനയിക്കാൻ ഉള്ള ഭാഗ്യം കൂടി ഉണ്ടാവട്ടെയെന്ന് ആരാധകർ കമന്റ് ബോക്സിലൂടെ ജയസൂര്യയെ ആശംസിക്കുകയും ചെയ്തു.