‘എന്റെ ക്യാമറ കണ്ണുകളിലൂടെ!! ആരാധകരുടെ മനം കീഴടക്കി നടി തമന്ന ഭാട്ടിയ..’ – ഫോട്ടോസ് വൈറലാകുന്നു

2005 മുതൽ സിനിമ രംഗത്ത് സജീവമായി അഭിനയിക്കുന്ന ഒരാളാണ് നടി തമന്ന ഭാട്ടിയ. ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറിയ തമന്ന ഇന്ന് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു നായികനടിയായി മാറി കഴിഞ്ഞിട്ടുമുണ്ട്. തെന്നിന്ത്യയിലാണ് തമന്ന തന്റെ കരിയറിൽ വലിയ നേട്ടങ്ങളുണ്ടാക്കി തിളങ്ങിയിട്ടുള്ളത്. ബ്രഹ്മണ്ഡ സിനിമകളുടെയും തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിത്രങ്ങളിലും തമന്ന നായികയായി അഭിനയിച്ചിട്ടുണ്ട്.

ബാഹുബലി, കെജിഎഫ് പോലെയുള്ള ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഹിറ്റുകളായി ചിത്രങ്ങളിൽ തമന്ന ഭാഗമായിരുന്നു. കേരളത്തിൽ തമന്നയ്ക്ക് ആരാധകരെ ലഭിക്കാൻ കാരണമായ ചിത്രമെന്ന് പറയുന്നത് തെലുങ്കിൽ ഇറങ്ങിയ ഹാപ്പി ഡേയ്സ് ആണ്. അത് മലയാളത്തിൽ മൊഴിമാറ്റം ചെയ്തിറങ്ങിയപ്പോൾ യുവതീയുവാക്കൾക്ക് ഇടയിൽ തരംഗമായി മാറിയ സിനിമയായി. ഇന്നും പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്ന ചിത്രമാണ്.

തമിഴിലും തെലുങ്കിലുമാണ് തമന്ന കൂടുതലായി അഭിനയിച്ചിട്ടുള്ളത്. പതിയെ ബോളിവുഡിലേക്ക് കൂടി വീണ്ടും സജീവമായി അഭിനയിക്കാൻ ഒരുങ്ങുകയാണ് തമന്ന. ബബ്ലി ബൗൺസർ, ലസ്റ്റ് സ്റ്റോറീസ്, പ്ലാൻ എ പ്ലാൻ ബി തുടങ്ങിയ ബോളിവുഡ് സിനിമകളിൽ തമന്ന നായികയായും അഭിനയിച്ചു. ബോളിവുഡ് നടൻ വിജയ് വർമ്മയുമായി പ്രണയത്തിലാണ് തമന്ന. ഇരുവരും തമ്മിൽ വിവാഹിതരാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

സിനിമയ്ക്ക് അകത്തും പുറത്തും ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും തിളങ്ങിയിട്ടുള്ള ഒരാളാണ് തമന്ന എന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. ഇപ്പോഴിതാ വെക്കേഷൻ യാത്രയിലെ തന്റെ ഹോട്ട് ലുക്ക് ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് തമന്ന. തമന്ന തന്നെ തന്റെ ക്യാമറയിൽ എടുത്ത ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. “എന്റെ ക്യാമറ റോളിലാണ്..”, എന്ന ക്യാപ്ഷനോടെ തമന്ന തന്റെ ഫോട്ടോസ് പങ്കുവച്ചു.