‘ആരാധകരെ പുളകം കൊള്ളിച്ച് നടി അശ്വതി നായർ, കലക്കൻ ഡാൻസുമായി താരം..’ – വീഡിയോ വൈറൽ

ടെലിവിഷൻ ചാനലുകളിൽ അവതാരകയായി തന്റെ കരിയർ ആരംഭിച്ച താരമാണ് നടി അശ്വതി നായർ. സൂര്യ ടി.വിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായും മറ്റ് ചിലർ ചാനലുകളിൽ അവതാരകയായും പ്രവർത്തിച്ചിരുന്ന അശ്വതി പിന്നീട് ടെലിവിഷൻ കോമഡി പരമ്പരകളിലേക്ക് തിരിയുകയായിരുന്നു. ഉപ്പും മുളകും എന്ന കോമഡി പരമ്പരയാണ് അശ്വതിയെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റിയത്.

ഉപ്പും മുളകിലേക്കും അശ്വതി വരുന്നതും വളരെ പ്രധാനപ്പെട്ട ഒരു മുഹൂർത്തത്തിലാണ്. സീരിയലിൽ നിന്ന് പിന്മാറിയ ജൂഹിക്ക് പകരം ആ കഥാപാത്രം ചെയ്യാൻ വരുന്ന ആളായിരിക്കുമെന്നാണ് ആദ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. അത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഇടയൊരുക്കിയെങ്കിലും അശ്വതി പക്ഷേ ആ റോളിൽ അല്ലായിരുന്നു അഭിനയിച്ചിരുന്നത്. പൂജ ജയറാം എന്ന റോളിലാണ് അതിൽ അശ്വതി അഭിനയിച്ചത്.

ഉപ്പും മുളകിലും വന്നതോടെ അശ്വതിക്ക് സോഷ്യൽ മീഡിയയിലും ഒരുപാട് ആരാധകരെ ലഭിച്ചു. കൗമദി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ലേഡീസ് റൂം എന്ന കോമഡി സീരിയലിലാണ് ഇപ്പോൾ അശ്വതി അഭിനയിക്കുന്നത്. ഏറെ ആരാധകരുള്ള ഒരു പരമ്പരയാണ് ഇത്. കൂടുതലായി കാണുന്നതും യുവാക്കളാണ്. ഉപ്പും മുളകും വീണ്ടും തുടങ്ങിയത് കൊണ്ട് തന്നെ അശ്വതിയെ അതിന്റെ പ്രേക്ഷകർ അതിൽ പ്രതീക്ഷിക്കുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന അശ്വതി ഫോട്ടോഷൂട്ടുകൾക്ക് പുറമേ ഡാൻസ് റീൽസ് പങ്കുവെക്കാറുണ്ട്. ഷാരൂഖും അനുഷ്കയും അഭിനയിച്ച ചിത്രത്തിലെ ഒരു ഹിന്ദി പാട്ടിന് നൃത്ത ചുവടുകളുമായി എത്തിയിരിക്കുകയാണ് അശ്വതി. ആരാധകരെ പുളകം കൊള്ളിക്കുന്ന രീതിയിലുള്ള ഡാൻസ് പ്രകടനം തന്നെയാണ് അശ്വതി കാഴ്ചവച്ചിരിക്കുന്നത്. കറുപ്പ് ഔട്ട്.ഫിറ്റാണ് അശ്വതി ധരിച്ചിരുന്നത്.