‘ഹൗസ് ഫുൾ ഞായറാഴ്ച!! മാളികപ്പുറം ഒറ്റ ദിവസം നേടിയ ഏറ്റവും കൂടുതൽ കളക്ഷൻ..’ – വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ

പുതിയ സിനിമകളുടെ റിലീസുകൾക്കും മാളികപ്പുറത്തിന്റെ തേരോട്ടത്തിന് കോട്ടം വരുത്താൻ സാധിച്ചില്ല. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം ഈ കഴിഞ്ഞ ദിവസമാണ് 50 കോടി ക്ലബിൽ ഇടം പിടിച്ച വിവരം താരം പങ്കുവച്ചത്. ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാളികപ്പുറം മാറിയിരുന്നു. അതുപോലെ അൻപത് കോടി ക്ലബിൽ ഏറെ വർഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ണിക്കും ഇടംപിടിക്കാനും പറ്റി.

ഒരു സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉണ്ണി മുകുന്ദൻ എത്തി കഴിഞ്ഞിരിക്കുകയാണ്. അവസാനം ഇറങ്ങിയ മൂന്ന് സിനിമകളിൽ രണ്ടും പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ഓരോ ദിനവും പുതിയ റെക്കോർഡുകളാണ് മാളികപ്പുറം നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ ദിനങ്ങളിലെക്കാൾ കളക്ഷൻ അടുത്ത ആഴ്ചകളിൽ നേടിയെത്തും 145 തിയേറ്ററുകളിൽ നിന്ന് 230 തിയേറ്ററുകളിലേക്ക് നാലാം ആഴ്ച എത്തി നിൽക്കുകയാണ് സിനിമ.

ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി സിനിമ നേടിയിരിക്കുകയാണ്. സിനിമ റിലീസ് ചെയ്‌ത്‌ ഇരുപത്തിനാലാം ദിനത്തിൽ ഒരു ദിവസത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദിനമായി മാറിയിരിക്കുകയാണ്. ഈ വിവരം ഉണ്ണി മുകുന്ദൻ തന്നെയാണ് ആരാധകർക്ക് ഒപ്പം പങ്കുവച്ചത്. ഞായറാഴ്ച ആയിരുന്നതുകൊണ്ട് തന്നെ മിക്ക തിയേറ്ററുകളിൽ ഭൂരിഭാഗം ഷോകളും ഹൗസ് ഫുൾ ആയിരുന്നു.

ഇത് കൂടാതെ ധാരാളം എക്സ്ട്രാ ഷോകളും പല തിയേറ്ററുകളിൽ ഉണ്ടായിരുന്നു. “മാളികപ്പുറം 24-ാം ദിനത്തിൽ ഒറ്റ ദിവസം നേടിയ ഏറ്റവും കൂടുതൽ കളക്ഷൻ റിപ്പോർട്ട് ചെയ്യുന്നു.. വൈകിയുള്ള ഈവനിംഗ് ഷോകളും അധിക ഷോകളും ഇനിയും ആരംഭിക്കാനുണ്ട്..”. ഉണ്ണി മുകുന്ദൻ സന്തോഷം പങ്കുവച്ചു. മൂന്നര കോടി ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രമാണ് അൻപത് കോടിയിൽ അധികം കളക്ഷൻ നേടിയത്. തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകൾ അടുത്ത ആഴ്ച ഇറങ്ങാനുണ്ട്.