‘ടീച്ചറെ പെണ്ണുങ്ങളെ ശബരിമലയിൽ കയറ്റില്ലേ! ഉണ്ണി മുകുന്ദന്റെ മാളികപ്പുറം ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഉണ്ണി മുകുന്ദൻ, ബാല എന്നിവരുടെ ഒരു സിനിമയുമായി ബന്ധപ്പെട്ട വാർത്തകളാണ് മലയാളികൾ കണ്ടുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തെളിവുകൾ ഉൾപ്പടെ ബാലയ്ക്ക് എതിരെ പുറത്തുവിട്ടതോടെ ആ വിവാദം കെട്ടടങ്ങിയിരിക്കുകയാണ്. ഉണ്ണി മുകന്ദൻ തന്റെ പുതിയ സിനിമകളുടെ തിരക്കുകളിലേക്ക് പോവുകയും ചെയ്തിരുന്നു.

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. വിഷ്ണു ശശി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണിയെ ഒരു ശബരിമലയിൽ പോകുന്ന സ്വാമിയുടെ ലുക്കിലാണ് കാണാൻ സാധിക്കുന്നത്. ഒരു കൊച്ചുപെൺകുട്ടിക്ക് സ്വാമി അയ്യപ്പനെ കാണണമെന്നുള്ള ആഗ്രഹവും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്.

പെൺകുട്ടി തന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൂട്ടുകാരനെയും കൂട്ടി ശബരിമലയിലേക്ക് പോകുന്നതും കാണാം. ട്രൈലറിന്റെ തുടക്കത്തിൽ തന്നെ വിവാദമായ ഒരു ഡയലോഗ് തന്നെയാണ്. “ടീച്ചറെ ഈ പെണ്ണുങ്ങളെ ശബരിമലയിൽ കയറ്റില്ല എന്ന് പറയുന്നത് ഉള്ളതാണോ എന്ന ഡയലോഗ് ഒരു വിദ്യാർത്ഥി ടീച്ചറോട് ചോദിക്കുന്നത് രംഗത്തോടെയാണ് ട്രെയിലർ തുടങ്ങിയിരിക്കുന്നത്.

എല്ലാ പ്രായത്തിലുള്ള പെൺകുട്ടികൾക്കും ഇപ്പോൾ ശബരിമലയിൽ പോകാൻ പറ്റുമെന്നും അതിന്റെ മേലിൽ കോടതിയിൽ അപ്പീൽ പോയിരിക്കുന്നതും മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് താനെ ഏറെ ഉറ്റുനോക്കുന്ന ഒരു സിനിമ കൂടിയായിരിക്കുകയാണ് ഇത്. സൈജു കുറുപ്പ്, രഞ്ജി പണിക്കർ, രമേശ് പിഷാരടി, ടി.ജി രവി, മനോജ് കെ ജയൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.