‘ദൃശ്യം 2 മുന്നൂറ് കോടി കടന്ന സന്തോഷം!! ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് ശ്രിയ ശരൺ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമ ലോകം അടക്കിഭരിച്ച നായികയാണ് നടി ശ്രിയ ശരൺ. മലയാളത്തിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രിയ കൂടുതൽ തിളങ്ങിയത് തമിഴിലും തെലുങ്കിലുമാണ്. ഇത് കൂടാതെ ഹിന്ദിയിൽ കുറച്ച് സിനിമകളിൽ ശ്രിയ അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായ ശേഷവും തന്റെ അഭിനയ ജീവിതത്തിന് യാതൊരു വിധ മാറ്റങ്ങളും ശ്രിയ നടത്തിയിട്ടില്ല.

ഈ വർഷം തന്നെ ശ്രിയ അഭിനയിച്ച മൂന്ന് സിനിമകളാണ് റിലീസ് ചെയ്തിരുന്നത്. തെലുങ്കിൽ രാജമൗലിയുടെ ആർആർആറിൽ അഭിനയിച്ചപ്പോൾ ഹിന്ദിയിൽ രണ്ട് സിനിമകളിൽ ശ്രിയ അഭിനയിച്ചിരുന്നു. അതിൽ ഒന്ന് മലയാളത്തിൽ ഇറങ്ങിയ ദൃശ്യം 2-വിന്റെ ഹിന്ദി റീമേക്കാണ്. അജയ് ദേവഗൺ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ശ്രിയ മീനയുടെ റോളിലാണ് അവിടെ അഭിനയിച്ചത്.

ഈ കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 ഹിന്ദി റിലീസ് ചെയ്തത്. മലയാളം ഒ.ടി.ടി റിലീസായിരുന്നു. ഹിന്ദി റിലീസ് ചെയ്തപ്പോഴാണ് അതിന്റെ നഷ്ടം മലയാളികൾക്ക് കൂടുതൽ മനസ്സിലായത്. പൊതുവേ ഈ വർഷം ബോളിവുഡിന് മോശം സമയം ആയിരുന്നിട്ട് കൂടിയും റിലീസ് ചെയ്ത രണ്ടാമത്തെ ആഴ്ചയിൽ തന്നെ 300 കോടിയിൽ അധികം കളക്ഷൻ നേടിയിരുന്നു. നവംബർ പതിനെട്ടിനായിരുന്നു സിനിമ റിലീസ് ചെയ്തത്.

സിനിമയുടെ ഈ വലിയ വിജയം ശ്രിയ ആഘോഷിക്കുകയാണ്. ആരാധകർക്ക് വേണ്ടി ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് തന്നെയാണ് ശ്രിയ സമ്മാനമായി നൽകിയിരിക്കുന്നത്. ഗൗരി ആൻഡ് നൈനിക എന്ന ബ്രാൻഡിന്റെ ഔട്ട്.ഫിറ്റാണ് ശ്രിയ ധരിച്ചിരിക്കുന്നത്. രോഹൻ പിൻഗാലയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മഹേന്ദ്ര ഗുപ്തയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹോട്ട് ലുക്കെന്ന് കമന്റുകൾ വന്നു.