‘ജീവിതത്തിൽ ബാക്കി എല്ലാ കാര്യങ്ങളിലും ഞാൻ പൂർണ പരാജയമാണ്..’ – വേദന പങ്കുവച്ച് ഷൈൻ ടോം ചാക്കോ

അഭിനയത്തിലൂടെ പ്രേക്ഷകരെ ഓരോ സിനിമ കഴിയും തോറും ഞെട്ടിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നടനാണ് ഷൈൻ ടോം ചാക്കോ. തനിക്ക് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങൾ ഇതുവരെ ഷൈൻ വളരെ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ ഷൈൻ ടോമിന്റെ അഭിമുഖവും പ്രസ് മീറ്റും ഒക്കെ വലിയ രീതിയിൽ വൈറലാവാറുണ്ട്. അപ്പോൾ ഷൈനിന്റെ സംസാരശൈലി പല സംശയങ്ങൾക്കും ഇടയാക്കാറുണ്ട്.

കൂട്ടിയിട്ട് കത്തിച്ചതാണെന്ന് തോന്നുന്നു എന്ന് തുടങ്ങിയ കമന്റുകളാണ് ധാരാളമായി മിക്കപ്പോഴും ഷൈൻ ലഭിക്കാറുണ്ട്. നല്ല നടനാണെന്നും പക്ഷേ ലഹ.രിക്ക് അടിമയായി എന്നുമൊക്കെ പലരും വിമർശനങ്ങളും ഉന്നയിക്കാറുണ്ട്. ഷൈൻ എഡിറ്റോറിയൽ എന്ന ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖം മലയാളികളുടെ ചിന്തകളെ മാറ്റിയിരിക്കുകയാണ്. ഷൈൻ പറഞ്ഞ ചില കാര്യങ്ങൾ ചിന്തിപ്പിച്ചപ്പോൾ മറ്റ് ചില കാര്യങ്ങൾ ഏറെ വേദനിപ്പിച്ചു.

“സിനിമ ഇഷ്ടപ്പെടുന്നവർ വളരെ എളുപ്പമാണ്. കഷ്ടപ്പെട്ട് സിനിമയിൽ വന്നു എന്നൊന്നുമില്ല. ഇതൊന്നും ഒരു കഷ്ടപ്പാടല്ല. അറുപത് ദിവസം ജയിലിൽ കിടന്നിട്ട് പിറ്റേ ദിവസം പ്രസ് മീറ്റ് നടത്തിയിട്ടുള്ള ഒരാളാണ് ഞാൻ. അതുകൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല. എന്നെ മാധ്യമങ്ങൾ ദ്രോഹിക്കുന്നൊന്നുമില്ല. അവര് ചിന്തിക്കുന്നില്ല എന്നതാണ് എന്റെ പ്രശ്നം. ഇവിടെ ചിന്തിക്കാത്ത ഒരു ജനതയെ ചിന്തിപ്പിക്കേണ്ടവരാണ് മാധ്യമങ്ങൾ.

സിനിമയാണ് എനിക്കെല്ലാം.. മറ്റു കാര്യങ്ങൾ ഒന്നും എന്റെ ജീവിതത്തിൽ നടക്കുന്നില്ല. അതുകൊണ്ടല്ലേ ഒരു വിവാഹബന്ധം പോലും എനിക്ക് നടക്കാത്തത്. റിലേഷൻഷിപ്പ് കൊണ്ടുപോകാൻ എനിക്കറിയില്ല. ഞാൻ വളരെ പരാജയമാണ് ബാക്കി എല്ലാ കാര്യങ്ങളിലും. അച്ഛനോടുള്ളതും അമ്മയോടുള്ളതും അനിയനോടുളളതും അനിയത്തിയോടുള്ളതും മറ്റ് എല്ലാ ബന്ധങ്ങളിലും ഞാൻ വളരെ പരാജയമാണ്. അത് ഞാൻ പരാജയപ്പെടുന്നത് എനിക്ക് ക്യാമറയുടെ മുന്നിൽ നാച്ചുറലായി നിൽക്കണമെന്നത് കൊണ്ടാണ്.

എത്ര കാലം ഇവരൊക്കെ ഉണ്ടാകും.. നമ്മുടെ കാലം വരെയുണ്ടാകും.. നമ്മൾ ഈ ആത്മാവിനെ മാത്രമേ കൂടെ കൊണ്ടുപോകുന്നൊള്ളു. അതുകൊണ്ട് ആത്മാവിനെ സംതൃപ്തിപെടുത്തണം.. എന്ന് കരുതി ഞാൻ വീട്ടുകാരുടെ സംസാരിക്കാതെ ഇരിക്കുന്നൊന്നുമില്ല. വിളിക്കാറുണ്ട്.. സംസാരിക്കാറുണ്ട്.. താൻ ഇപ്പോഴും അഭിനയത്തിന്റെ കാര്യത്തിൽ തൃപ്തനല്ല. 100 സിനിമ പോലും ഇതുവരെ ഞാൻ ചെയ്തിട്ടില്ല..”, ഷൈൻ ടോം അഭിമുഖത്തിൽ പറഞ്ഞു.