‘അങ്ങേയറ്റം വേദനിക്കുന്നു! ആദിയുടെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം..’ – പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച ഒരു വാർത്തയായിരുന്നു കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊ ലപ്പെടുത്തിയത്. വെറുമൊരു വാഹനാപകടം എന്ന് കരുതിയ സംഭവം നിസ്സാര വിഷയത്തിന്റെ പേരിലുണ്ടായ പകയുടെ പേരിലാണ് ഇത്തരമൊരു കൃതം ഉണ്ടായത്. പൂവച്ചൽ സ്വദേശിയായ 15-കാരൻ ആദിശേഖറിനെയാണ് പ്രതിയായ പ്രിയര‍ഞ്ജൻ തന്റെ വാഹനം ഉപയോഗിച്ച് കൊ ലപ്പെടുത്തിയത്.

മാസങ്ങൾക്ക് മുമ്പ് ക്ഷേത്ര പരിസരത്ത് പ്രിയര‍ഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യം മനസ്സിൽ കൊണ്ടുനടന്ന പ്രിയരഞ്ജൻ, വിദേശത്ത് ജോലി ചെയ്തിരുന്ന ഇദ്ദേഹം ഓണത്തിന് അവധിയ്ക്ക് വന്ന സമയത്താണ് ഇത് ചെയ്തത്. വഴി അരികിൽ കാർ പാർക്ക് ചെയ്തു ആദിശേഖർ വരുന്നത് വരെ കാത്തുനിന്ന ശേഷം കാർ പിന്നിൽ നിന്ന് കൊണ്ടുപോയി സൈക്കിളിൽ ഇടിക്കുകയായിരുന്നു.

സിസിടിവി ദൃശ്യം വന്നതോടെയാണ് മനപൂർവം ചെയ്തതാണെന്ന് പുറത്തുവന്നത്. ഒളുവിലയിരുന്ന പ്രതിയെ പൊലീസ് പിടികൂടിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ നടൻ ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരിക്കുകയാണ്. “ഒരാൾക്ക് ഏറ്റവും മോശമായ കാര്യങ്ങൾ കാണുകയും കേൾക്കുകയും അല്ലെങ്കിൽ ചെയ്തതായി തോന്നുമ്പോൾ, ദാ ഇത് പോലെ ആഘാതകരമായ എന്തെങ്കിലും വരുന്നു.

ഈ ദാരുണമായ കൊ ലപാതകം അറിഞ്ഞതിൽ അതിയായ വേദനയുണ്ട്. ആദിയുടെ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനവും പിന്തുണയും..”, ഉണ്ണി മുകുന്ദൻ ഈ വിഷയമായി ബന്ധപ്പെട്ട് പ്രതികരിച്ചു. എല്ലാത്തിനും പ്രതികരിക്കുന്ന ഉണ്ണി മുകുന്ദൻ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലേ എന്ന് ചില പാർട്ടി അനുയായികൾ ചോദ്യങ്ങൾ ചോദിച്ചതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.