‘ഈ പ്രായത്തിലും എന്തൊരു സുന്ദരിയാണ്!! സ്റ്റൈലിഷ് മേക്കോവറിൽ നടി മായ വിശ്വനാഥ്..’ – ഫോട്ടോസ് വൈറൽ

സിനിമയിലും സീരിയലുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന താരങ്ങളെ പ്രേക്ഷകർ ചിലപ്പോൾ പ്രധാന വേഷങ്ങൾ ചെയ്യുന്നവരേക്കാൾ ശ്രദ്ധിക്കാറുണ്ട്. ചെയ്യുന്ന കഥാപാത്രത്തിന്റെ മൂല്യം കൊണ്ടോ അല്ലെങ്കിൽ അവതരിപ്പിക്കുന്ന ആളിന്റെ മേന്മകൊണ്ടോ ഒക്കെ അവരെ എന്നും പ്രേക്ഷകർ ഓർത്തിരിക്കാറുണ്ട്. ഒരുപക്ഷേ തന്റെ കരിയറിൽ കൂടുതലും ചെയ്തിരിക്കുന്നത് ചെറിയ വേഷങ്ങളും ആയിരിക്കും.

അത്തരത്തിൽ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള ഒരു അഭിനയത്രിയാണ് നടി മായ വിശ്വനാഥ്. മോഹൻലാലിൻറെ സിനിമകളിൽ നിറസാന്നിദ്ധ്യമായിട്ടുള്ള ഒരാളാണ് മായാ വിശ്വനാഥ്. ദിലീപിന്റെ സദാനന്ദിന്റെ സമയം എന്ന സിനിമയിലാണ് മായ ആദ്യമായി ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നത്. പിന്നീട് നിരവധി സിനിമകളിൽ മായ അഭിനയിച്ചിട്ടുണ്ട്.

ജയസൂര്യ നായകനായ ചതിക്കാത്ത ചന്തുവിൽ നായികയായ നവ്യയുടെ നായർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൂട്ടുകാരിയുടെ റോളിൽ അഭിനയിച്ച് മായ ഒരുപാട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയിരുന്നു. രാഷ്ട്രം, പകൽ, ഹാലോ, പകൽ നക്ഷത്രങ്ങൾ, കുട്ടി സ്രാങ്ക്, കളേഴ്സ്, ഗീതാഞ്ജലി, പട്ടാഭിരാമൻ, ആറാട്ട്, സിബിഐ ഫൈവ്, വാശി തുടങ്ങിയ മലയാള സിനിമകളിൽ മായ അഭിനയിച്ചിട്ടുണ്ട്.

സീരിയലുകളിലും സജീവമായി അഭിനയിച്ചിട്ടുള്ള ഒരാളാണ് മായ. അമ്പതിമൂന്നുകാരിയായ മായ ഇതുവരെ വിവാഹം ചെയ്തിട്ടുള്ള ഒരാളല്ല. 53 വയസ്സിലും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് മായ. സമൂഹ മാധ്യമങ്ങളിൽ സജീവമായ മായ തന്റെ ആരാധകരുമായി പങ്കുവച്ച സ്റ്റൈലിഷ് ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. ഈ പ്രായത്തിലും എന്തൊരു ലുക്കാണ് എന്നാണ് ആരാധകരിൽ പലരും കമന്റ് ചെയ്തിരിക്കുന്നത്.