‘ബിജെപിയെ പുകച്ച് ചാടിക്കാനോ? കൊതുക് തിരിയുടെ ചിത്രവുമായി ഉദയനിധി സ്റ്റാലിൻ..’ – സംഭവം ഇങ്ങനെ

സനാതന ധർമ്മത്തെ കുറിച്ചുള്ള പരാമർശം നടത്തി ഏറെ വിവാദങ്ങളുണ്ടാക്കിയ സംഭവമായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയ ലോകത്ത് ചർച്ചയായി കൊണ്ടിരിക്കുന്നത്. നടനും തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനാണ് ആ വിവാദം പരാമർശം നടത്തിയത്. താൻ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഉദയനിധി പറഞ്ഞിരുന്നു.

സനാതന ധർമ്മം മലേറിയയും ഡെങ്കിയും പോലെ ഉന്മൂലനം ചെയ്യണമെന്ന് ആയിരുന്നു ഉദയനിധിയുടെ വിമർശനം. ഇതാണ് വലിയ രീതിയിലുള്ള ചർച്ചകൾക്ക് കാരണമായത്. ഈ കഴിഞ്ഞ ദിവസം ബിജെപി വിഷപ്പാമ്പ് ആണെന്ന് പറഞ്ഞത്. ഇതോടൊപ്പം തന്നെ നമ്മുടെ വീട്ടിനുള്ളിൽ ചപ്പുചവറാണ് എഐഎഡിഎംകെ എന്നും ഉദയനിധി പറഞ്ഞിരുന്നു. കടുത്ത വിമർശനങ്ങളാണ് ഉദയനിധി നടത്തി കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജിൽ ഒരു വെറൈറ്റി പോസ്റ്റുമായി വന്നിരിക്കുകയാണ് ഉദയനിധി സ്റ്റാലിൻ. ഒരു കൊതുക് തിരിയുടെ ഫോട്ടോയാണ് ഉദയനിധി പങ്കുവച്ചിരിക്കുന്നത്. യാതൊരു വിധ ക്യാപ്ഷനും ഇടാതെയാണ് ഉദയനിധി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ബിജെപിയെ പുകച്ച് ചാടിക്കണമെന്നാണോ ഉദയനിധി പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്.

ഉദയനിധിക്ക് എതിരെ തമിഴ് നാട് ബിജെപിയുടെ നെടുംതൂണായ കെ അണ്ണാമലൈയും ഉദയനിധിയ്ക്ക് എതിരെ കടുത്ത പ്രസ്താവനകൾ നടത്തുന്നുണ്ട്. ഡി.എം.കെ സർക്കാരിന്റെ ന്യൂട്രീഷൻ കിറ്റ് അഴിമതിയുടെ തെളിവുകൾ ഈ കഴിഞ്ഞ ദിവസം അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ഇതോടുകൂടി രണ്ട് പേരും തമ്മിലുള്ള വാക്ക് പോരുകൾ അടുത്തെങ്ങും അവസാനിക്കാൻ പോകുന്നില്ലെന്നാണ് വിലയിരുത്തലുകൾ.