‘ടോവിനോ കമന്റ് ഇട്ടാൽ പരീക്ഷയ്ക്ക് ഞാൻ പഠിക്കാം..’ – പുതിയ ട്രെൻഡ് പിടിച്ച പയ്യന് രസികൻ മറുപടി കൊടുത്ത് താരം

ഇൻസ്റ്റാഗ്രാമിൽ പുതിയ ഒരു ട്രെൻഡ് ആരംഭിച്ചിട്ടുണ്ട്. സ്കൂളിലും കോളേജിലും പഠിക്കുന്ന കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ മറുപടി കിട്ടാൻ വേണ്ടി, ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും അതിൽ താരങ്ങൾ മറുപടി തരാതെ പരീക്ഷയ്ക്ക് പഠിക്കുകയില്ലയെന്ന രീതിയിൽ എഴുതുകയും ചെയ്തു പോസ്റ്റ് ചെയ്യാറുണ്ട്. ഇത് വളരെ പെട്ടന്ന് വൈറലാവുകയും അത് വഴി അവർ ഉദ്ദേശിക്കുന്ന താരങ്ങളിലേക്ക് എത്തുകയും ചെയ്യാറുണ്ട്.

പോസ്റ്റിന് താഴെ ചില താരങ്ങൾ വന്ന് മറുപടികളും കൊടുക്കാറുണ്ട്. ഇപ്പോഴിതാ കേരളത്തിലും ഒരു പയ്യൻ ഈ ഒരു ട്രെൻഡ് പിടിച്ചിരിക്കുകയാണ്. താഹ ഹസൂൻ എന്ന പയ്യനാണ് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തിരിക്കുന്നത്. താൻ ഏറെ ആരാധിക്കുന്ന മലയാളത്തിലെ ഒരു യുവനടനെയാണ് താഹ വീഡിയോയിൽ പേര് കൊടുത്തിരിക്കുന്നത്. ആരാണ് ആര് താരം എന്നല്ലേ? മറ്റാരുമല്ല, മലയാളത്തിന്റെ സൂപ്പർഹീറോ ടോവിനോ തോമസാണ് താരം.

“ടോവിനോ തോമസ് ഈ വീഡിയോയ്ക്ക് കമന്റ് ഇട്ടാൽ, ഞാൻ പരീക്ഷയ്ക്ക് വേണ്ടി തയാറെടുക്കാം..:”, എന്നായിരുന്നു താഹ വീഡിയോയിൽ എഴുതിയിരുന്നത്. ഒരു തണ്ണിർമത്തൻ കഴിച്ചുകൊണ്ട് വീഡിയോ ചെയ്തിരിക്കുന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട ടോവിനോ അതിന് മറുപടി കൊടുക്കുകയും ചെയ്തു. “പോയിരുന്ന് പഠിക്ക് മോനെ..” എന്നായിരുന്നു ടോവിനോയുടെ വീഡിയോ കണ്ടിട്ടുള്ള പ്രതികരണം.

ടോവിനോയുടെ കമന്റ് പ്രതീക്ഷിച്ചിരുന്ന താഹയ്ക്ക് ബോൺസായി സംവിധായകൻ അൽഫോൻസ് പുത്രന്റെ കമന്റും കിട്ടുകയുണ്ടായി. പഠനം ആരംഭിക്കാൻ ഇഷ്ടതാരം കമന്റ് ചെയ്യണമെന്ന ട്രെൻഡ് ആദ്യ ശ്രദ്ധയിപ്പെട്ടത് രണ്ട് പെൺകുട്ടികൾ തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട കമന്റ് ഇട്ടാലെ എക്സമിന് പഠിക്കൂ എന്ന് വീഡിയോ ചെയ്തതാണ്. ഇതിന് വിജയ് ദേവരകൊണ്ട 90 ശതമാനത്തിൽ കൂടുതൽ വാങ്ങിയാൽ നേരിട്ട് കാണാം എന്ന ഓഫർ വെക്കുകയും ചെയ്തിരുന്നു.