‘അതിസാഹസികമായി തൊപ്പിയെ പൊലീസ് അറസ്റ്റ് ചെയ്തു, വാതിൽ ചവിട്ടി തുറന്നു..’ – ലൈവ് വീഡിയോ പങ്കുവച്ച് താരം

വിവാദ യൂട്യൂബറായ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും വളാഞ്ചേരി പൊലീസാണ് തൊപ്പിയെ പിടികൂടിയത്. അതിസാഹസികമായിട്ടാണ് തൊപ്പിയെ പൊലീസ് പിടികൂടിയിരിക്കുന്നത്. തൊപ്പി വാതിലടച്ച് ഇരുന്നപ്പോൾ അത് ചവിട്ടി പൊളിച്ചാണ് പിടിച്ചത്. ഈ സമയത്ത് തൊപ്പി ലൈവ് വീഡിയോ പോകുന്നുണ്ടായിരുന്നു.

പൊലീസ് വാതിൽ ചവിട്ടി പൊളിക്കുന്നതിന്റെ വീഡിയോയാണ് തൊപ്പി ലൈവായി വിട്ടത്. ഇതിന് മുമ്പ് തൊപ്പി തന്നെ പറയുന്നുണ്ട്, “സാറെ നിങ്ങൾ ഡോർ ചവിട്ടി പൊട്ടിച്ചതുകൊണ്ട് ഇത് ലോക്കായി, എനിക്ക് ലോക്ക് തുറക്കാൻ പറ്റുന്നില്ല. ഞാൻ താക്കോൽ അപ്പുറത്തേക്ക് ഇട്ടുതരട്ടെ. പോലീസുകാരാണോ ഗുണ്ടകളാണോ എന്നൊന്നും എനിക്ക് അറിയില്ല. ആണെന്നാണ് പറയുന്നത്. ഇവിടെ വന്ന് കുറച്ച് സമയമായി ഡോർ ചവിട്ടി പൊട്ടിക്കുന്നുണ്ട്.

സംഭവം ഇവരുടെ രാഷ്ട്രീയ കേസുകൾ കുറെ കിടപ്പുണ്ട്, അത് മുക്കാൻ വേണ്ടിയിട്ടാണ് ഇത് വലിയ സംഭവമായി എടുക്കുന്നത്. ഇത്ര സംഭവമാക്കണ്ട കാര്യമില്ല, ഞാൻ കുറച്ച് മുമ്പ് സാറിനെ വിളിച്ച് ആജരാകാമെന്ന് പറഞ്ഞതാണ്. ഇപ്പോൾ വന്നു അറസ്റ്റ് ചെയ്യുന്നത് അത് വാർത്തയാക്കാൻ വേണ്ടിയിട്ടാണ്. സാർ ഇത്രയും സമയം ചവിട്ടിയതല്ലേ എന്തിനാണ് അത് നിർത്തിയെ. ഡോറെല്ലാം വിള്ളൽ വീണ്, ചുമരെല്ലാം പൊട്ടിയിട്ടുണ്ട്..”

പിന്നീട് വാതിൽ ചവിട്ടിപൊളിക്കുകയും ശേഷം അവരോട് നിങ്ങൾ പൊലീസ് തന്നെയല്ലേ എന്നും ചോദിക്കുന്നുണ്ട്. ‘ആടാ” എന്ന് മറുപടിയും അവർ തിരിച്ചുപറയുന്നുണ്ട്. വളാഞ്ചേരിയിൽ ഒരു കട ഉദ്‌ഘാടന വേദിയിൽ അ ശ്ലീലപദപ്രയോഗം നടത്തിയതിന് ആണ് തൊപ്പിക്ക് എതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് എടുത്തത്. ദേശീയപാതിയിൽ മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്.