കേരളത്തിൽ ഏറെ അറിയപ്പെടുന്ന ഒരു നർത്തകിയും സിനിമ നടിയുമായ ഒരാളാണ് താരകല്യാൺ. ഭരതനാട്യം, കുച്ചിപുടി, മോഹിനിയാട്ടം നർത്തകിയായ താരകല്യാൺ 1986-ൽ പുറത്തിറങ്ങിയ അമ്മേ ഭഗവതി എന്ന സിനിമയിൽ ചോറ്റാനിക്കര ദേവിയായി അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. പിന്നീട് ഇങ്ങോട്ട് 36 വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് താരകല്യാൺ.
ഇത് കൂടാതെ നിരവധി സീരിയലുകളിലും താരകല്യാൺ അഭിനയിച്ചിട്ടുണ്ട്. അഭിനയത്രിയായ സുബ്ബലക്ഷ്മി അമ്മയുടെ മകളുകൂടിയാണ് താരകല്യാൺ. താരത്തിന്റെ ഭർത്താവ് രാജാറാം സീരിയൽ നടനായിരുന്നു. ഏക മകൾ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ്. 2017-ലായിരുന്നു താരകല്യാണിന്റെ ഭർത്താവ് രാജാറാം മരിക്കുന്നത്.
തികച്ചും അപ്രതീക്ഷിതമായ ഒരു വിയോഗമായിരുന്നു രാജാറാമിന്റേത്. ഇപ്പോഴിതാ രാജാറാമിന്റെ ഓർമ്മയിൽ തങ്ങളുടെ വിവാഹ വാർഷിക ദിനം ഓർമ്മിക്കുകയാണ് താരകല്യാൺ. ഇൻസ്റ്റാഗ്രാമിൽ ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോ ഫ്രെമിനെ മുന്നിൽ നിന്ന് എടുത്ത ഒരു സെൽഫി പങ്കുവച്ചുകൊണ്ടാണ് താരകല്യാൺ പോസ്റ്റ് പങ്കുവച്ചത്.
View this post on Instagram
“മറക്കുവാൻ പറയാൻ എന്ത് എളുപ്പം.. അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ മറ്റൊരു വിവാഹ വാർഷികം കൂടി..”, താരകല്യാൺ ചിത്രത്തോടൊപ്പം കുറിച്ചു. താരത്തിന് ആശ്വാസ വാക്കുകളേകി നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. 2019-ൽ പുറത്തിറങ്ങിയ ലൂസിഫറാണ് താരകല്യാണിന്റെ അവസാനം പുറത്തിറങ്ങിയത് ശ്രദ്ധേയമായ ചിത്രം.