‘നയൻതാരയുടെ പുതിയ സിനിമയിലെ പാട്ടിന് ചുവടുവച്ച് ഉപ്പും മുളകിലെ അശ്വതി..’ – വീഡിയോ വൈറൽ

മലയാള ടെലിവിഷൻ പരമ്പരകളിൽ ഒരുപാട് ആരാധകരുള്ള ഒന്നായിരുന്നു ഉപ്പും മുളകും. ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളായിരുന്നു പരമ്പരയുടെ കഥ ഇതിവൃത്തം. വളരെ പെട്ടന്ന് തന്നെ റേറ്റിംഗ് മുന്നിൽ എത്തിയ പരമ്പര 1200-ൽ അധികം എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തിട്ടാണ് അവസാനിപ്പിച്ചത്. അതിലെ ഓരോ കഥാപാത്രങ്ങൾക്കും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്.

അതിൽ ഇടയ്ക്ക് പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു താരം ശ്രദ്ധനേടിയിരുന്നു. സൂര്യ ടി.വിയിൽ അവതാരകയായി നിന്നിരുന്നയാൾക്ക് അത് കരിയർ മാറ്റിമറിച്ച ഒരു റോളായിരുന്നു. അശ്വതി എസ് നായരായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അശ്വതിയുടെ പൂജ ജയറാമിനെ ഇരു കൈയും നീട്ടി അതിന്റെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

ഒരു കട്ട ഫ്രക്കത്തി ലുക്കുള്ള പെൺകുട്ടിയാണ് അശ്വതി. അവതാരക, അഭിനയത്രി എന്നത് പോലെ തന്നെ ഒരു സൂംബ ഇൻസ്ട്രക്ടർ കൂടിയാണ് അശ്വതി. ഉപ്പും മുളകിലും വരുന്നതിന് മുമ്പ് തന്നെ വിവാഹിതയായ ഒരാളുകൂടിയാണ് അശ്വതി. എന്നാൽ പ്രേക്ഷകരിൽ പലർക്കും ഈ സത്യം അറിയില്ലായിരുന്നു. ഇപ്പോഴും അത് അറിയാത്തവരാണ് കൂടുതൽ പേരും. ഹരി എന്നാണ് അശ്വതിയുടെ ഭർത്താവിന്റെ പേര്.

അശ്വതി സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ഒരാളാണ്. ഇപ്പോഴിതാ കുട്ടികാലം മുതൽ ഡാൻസ് പഠിച്ചിട്ടുള്ള അശ്വതി ഇൻസ്റ്റാഗ്രാം റീൽസിൽ ഒരു കിടിലം ഡാൻസുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. നയൻ‌താര നായികയായി എത്തുന്ന പുതിയ സിനിമയിലെ ഗാനത്തിനാണ് അശ്വതി ചുവടുവച്ചത്. സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലും അശ്വതി പങ്കെടുത്തിട്ടുണ്ട്.