‘തണ്ണീർമത്തൻ ദിനങ്ങളിലെ ടീച്ചർ, നടി ബിന്നി റിങ്കി വിവാഹിതയായി..’ – ഫോട്ടോസ് കാണാം
അങ്കമാലി ഡയറീസ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ജനമൈത്രി എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് നടി ബിന്നി റിങ്കി, താരത്തിന്റെ വിവാഹവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പുറത്ത് വരുന്നത്. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന അനൂപ് ലാല്‍ ആണ് നടിയെ വിവാഹം ചെയ്തത്.
കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലാണ് റിങ്കി അരങ്ങേറ്റം നടത്തിയത്. സഖി എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തില്‍ അവതരിപ്പിച്ചത്.
ഷൈജു കുറിപ്പ് നായകനായി എത്തിയ ജനമൈത്രിയിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.ഹിറ്റ് ചിത്രമായ തണ്ണീര്‍ മത്തന്‍ ദിനത്തില്‍ റിങ്കി അവതരിപ്പിച്ച കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൊല്ലം സ്വദേശിനിയാണ് ബിന്നി റിങ്കി ബെഞ്ചമിന്‍.
പക്ഷെ കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതുമുതല്‍ താരം ഇപ്പോള്‍ കൊച്ചിയിലാണ് താമസം. കൊല്ലം മൗണ്ട് കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂളിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. മഹാരാജാസ് കോളേജില്‍ നിന്നും ലിറ്ററേച്ചറില്‍ എംഎ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ ശേഷമാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്.