‘ഞാനിപ്പോൾ പ്രണയത്തിലാണ്..!!’ പീറ്ററുമായി പിരിഞ്ഞ ശേഷമുള്ള പുതിയ ബന്ധത്തെക്കുറിച്ച് നടി വനിത

‘ഞാനിപ്പോൾ പ്രണയത്തിലാണ്..!!’ പീറ്ററുമായി പിരിഞ്ഞ ശേഷമുള്ള പുതിയ ബന്ധത്തെക്കുറിച്ച് നടി വനിത

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി വനിത വിജയകുമാറിന്റെ വിവാഹവും പ്രണയവുമെല്ലാം സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു. പക്ഷെ ഈ സന്തോഷത്തിന് അധിക നാള്‍ ആയുസ് ഉണ്ടായിരുന്നില്ല. ജീവിതം തുടങ്ങി അല്‍പകാലം കഴിഞ്ഞപ്പോള്‍ തന്നെ വനിത ഭര്‍ത്താവ് പീറ്ററുമൊത്തുള്ള വിവാഹ ബന്ധം വേര്‍പെടുത്തി.

ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. നടന്‍ റിയാസ് ഖാന്റെ ഭാര്യ ഉമാ റിയാസിനെ ടാഗ് ചെയ്തുകൊണ്ടാണ് വനിത ഈ കാര്യം സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ കൂടി ആരാധകനോട് വിശേഷം പങ്കിടുമ്പോഴാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.

ജീവിതത്തില്‍ സന്തോഷത്തിലാണെന്നും താന്‍ വീണ്ടും പ്രണയത്തില്‍ ആണെന്നും വനിത സോഷ്യല്‍മീഡിയയിലൂടെ തുറന്നു പറഞ്ഞു. ആദ്യ ബന്ധത്തില്‍ വനിതയ്ക്ക് രണ്ടു പെണ്‍മക്കളാണ് ഉള്ളത്. ഇവര്‍ രണ്ടുപേരും നടി മൂന്നാമത് വിവാഹം കഴിച്ച ശേഷം പീറ്ററുമൊത്ത് ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ വേര്‍പിരിഞ്ഞതിന് ശേഷം മക്കള്‍ വനിതയ്ക്ക് ഒപ്പമാണ്.

തന്റെ മൂന്ന് വിവാഹവും മക്കളുടെ സമ്മതപ്രകാരം ആയിരുന്നു എന്നും വനിത അറിയിച്ചിരുന്നു. പീറ്ററിന്റെ ആദ്യവിവാഹബന്ധം വേര്‍പെടുത്താതെയായിരുന്നു വനിതയെ ജീവിതസഖിയാക്കിയത്. ഇത് ആണ് വേര്‍പിരിയലിന് കാരണമായത്. പീറ്ററിന്റെ ആദ്യഭാര്യ രംഗത്ത് എത്തി സംഭവം വഷളാകുകയും വനിത അദ്ദേഹത്തെ ഉപേക്ഷിക്കുകയുമായിരുന്നു.

CATEGORIES
TAGS