‘കറുപ്പ് സാരിയിൽ അഴകിയായി അമ്പിളിയിലെ നായിക തൻവി റാം, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

സൗബിനെ നായകനാക്കി ജോൺപോൾ ജോർജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു അമ്പിളി. നസ്രിയയുടെ അനിയൻ നവീനും തൻവി റാമും പുതുമുഖങ്ങളായി തിളങ്ങിയ ചിത്രത്തിൽ തൻവിയുടെ നായികയായിയുള്ള പ്രകടനം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. അതിന് ശേഷം തൻവിയെ മലയാളികൾ ധാരാളം സിനിമകളിൽ നായികയായും സഹനടിയായുമെല്ലാം കണ്ടിട്ടുണ്ട്.

കപ്പേള ആയിരുന്നു തൻവിയുടെ രണ്ടാമത്തെ ചിത്രം. അതിൽ നായിക അല്ലായിരുന്നെങ്കിൽ കൂടിയും ശ്രദ്ധേയമായ വേഷമായിരുന്നു. പിന്നീട് ലോക്ക് ഡൗൺ വന്നതോടെ ഒരു വർഷത്തിനിടയിൽ സിനിമകൾ ഒന്നും വന്നിരുന്നില്ല. ഈ വർഷം തുടക്കം മുതൽ അഞ്ച് സിനിമകളാണ് തൻവി അഭിനയിച്ചതിൽ റിലീസ് ചെയ്തത്. അതിൽ ഒന്ന് തെലുങ്കിൽ ഇറങ്ങിയ അന്റെ സുന്ദരനിക്കിയായിരുന്നു.

മോഹൻലാലിൻറെ ആറാട്ടിൽ ചെറിയ വേഷത്തിലും അഭിനയിച്ച തൻവി തല്ലുമാല, കുമാരി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യുകയും പ്രേക്ഷകരുടെ പ്രീതി നേടുകയും ചെയ്തു. വിനീത് ശ്രീനിവാസൻ ചിത്രമായ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റസാണ് അവസാനമായി തൻവിയുടെ പുറത്തിറങ്ങിയ സിനിമ. അഡ്വ, ജ്യോതി എന്ന കഥാപാത്രത്തെയാണ് ആ സിനിമയിൽ തൻവി അവതരിപ്പിച്ചിരുന്നത്.

വെള്ളപ്പൊക്കം ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 2018 ആണ് തൻവിയുടെ അടുത്ത റിലീസ് ചിത്രം. ആ സിനിമയുടെ ടീസർ ലോഞ്ചിൽ പങ്കെടുക്കാൻ വേണ്ടി എത്തിയ ലുക്കിലുള്ള ചിത്രങ്ങൾ തൻവി പങ്കുവച്ചിരിക്കുകയാണ്. കറുപ്പ് നിറത്തിലെ സാരി ധരിച്ച് അഴക് റാണിയായി തന്നെയാണ് തൻവി ചടങ്ങിൽ എത്തിയത്. ജസാഷ് ഡിസൈൻസിന്റെ സാരിയിൽ തിളങ്ങിയ താൻവിയുടെ ചിത്രങ്ങൾ എടുത്തത് ത്രീ ലീഫ് ഫോട്ടോഗ്രാഫിയാണ്.