‘വെള്ളച്ചാട്ടത്തിന് കീഴിൽ ഹോട്ട് ലുക്കിൽ നടി അന്ന രാജൻ, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ലിജോ ജോസ് പല്ലിശേരി ചിത്രമായ അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ നടിയാണ് അന്ന രാജൻ. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ നേടിയ അന്ന സിനിമയിൽ നല്ല വേഷങ്ങൾ തിരഞ്ഞെടുക്കാൻ പലപ്പോഴും പരാജയപ്പെടുന്ന പ്രേക്ഷകർ കണ്ടിട്ടുണ്ട്. അങ്കമാലി ഡയറീസ് കഴിഞ്ഞ് അന്ന അഭിനയിച്ച സിനിമകൾ കണ്ടാൽ അത് വ്യക്തമാകുമെന്ന കാര്യമാണ്.

മൂന്ന് വർഷങ്ങൾക്ക് ശേഷം ഇറങ്ങിയ അയ്യപ്പനും കോശിയുമാണ് അതിന് ശേഷം താരത്തിന് ലഭിച്ച ഹിറ്റ്. ഓവർ റൊമാന്റിക് രംഗങ്ങളിൽ താരത്തിനെ മനപൂർവം സംവിധായകർ തിരഞ്ഞെടുത്തതും അതിനൊരു കാരണമായി മാറി. സച്ചിൻ, രണ്ട് തുടങ്ങിയ സിനിമകൾ അതിന് ഉദാഹരണമാണ്. ഇനി വരുന്ന സിനിമകളിൽ അഭിനയത്തിന് പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സമൂഹ മാധ്യമങ്ങളിൽ അന്ന രാജന്റെ വീഡിയോസും ഫോട്ടോസും വൈറലായി മാറാറുണ്ട്. അന്നയുടെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരു കുഞ്ഞൻ വെള്ളച്ചാട്ടത്തിന് കീഴിൽ അരുവിയിൽ കുളിക്കുന്നതിന്റെ വീഡിയോയാണ് അന്ന ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. വിഡിയോയുടെ താഴെ ചിലർ മോശം കമന്റുകളൊക്ക ഇട്ടിട്ടുണ്ട്.

വയനാട് വൈത്തിരി റിസോർട്ടിൽ വച്ചാണ് വീഡിയോ എടുത്തിരിക്കുന്നത്. ഒന്നും കാണുന്നില്ല, ഫുള്ളായിട്ട് കാണിക്കൂ തുടങ്ങിയ മോശം കമന്റുകൾ ചിലരിൽ നിന്ന് വന്നിട്ടുണ്ടെങ്കിലും താരം അതൊന്നും മൈൻഡ് ചെയ്തിട്ടില്ല. ഇപ്പോൾ സിനിമ ഒന്നുമില്ലേ എന്നും ഒരാൾ കമന്റ് ഇട്ടിട്ടുണ്ട്. കൂടുതൽ ആളുകൾ നല്ല അഭിപ്രായമാണ് പങ്കുവച്ചിട്ടുളളത്. തലനാരിഴ, ഇടുക്കി ബ്ലാസ്റ്റേഴ്സ് എന്നിവയാണ് ഇനി വരാനുള്ള സിനിമകൾ.