‘തണുപ്പിക്കുന്ന ഡിസംബർ!! മൂന്നാർ റിസോർട്ടിൽ അവധി ആഘോഷിച്ച് നടി ഗ്രേസ് ആന്റണി..’ – ഫോട്ടോസ് വൈറലാകുന്നു

ഇന്നത്തെ തലമുറയിലെ ഉർവശി എന്ന് നടി പാർവതി തിരുവോത്ത് വിശേഷിപ്പിച്ച നായികനടിയാണ് ഗ്രേസ് ആന്റണി. സിനിമയിൽ കോമഡി കഥാപാത്രങ്ങളിൽ അഭിനയിച്ച് കൈയടി നേടിയ ഗ്രേസ്, ഉർവശിയെ പോലെ കോമഡി ചെയ്യുന്ന ചുരുക്കം ചില നായികനടിമാരിൽ ഒരാളാണ്. ഇതുവരെ ഗ്രേസ് അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ലഭിക്കുന്ന കഥാപത്രങ്ങൾ ഗ്രേസ് വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

ഒമർ ലുലുവിന്റെ ഹാപ്പി വെഡിങ് എന്ന സിനിമയിലാണ് ഗ്രേസ് ആദ്യമായി അഭിനയിച്ചത്. കുമ്പളങ്ങി നൈറ്റസിലൂടെ ഒരുപാട് ആളുകളുടെ ഹൃദയങ്ങളിൽ ഇടംപിടിക്കുകയും ചെയ്ത ഗ്രേസ്, തമാശ, ഹലാൽ ലവ് സ്റ്റോറി, കനകം കാമിനി കലഹം, റോഷാക്ക്, അപ്പൻ, സാറ്റർഡേ നൈറ്റ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമകൾ കഴിയുംതോറും ആരാധകരും കൂടി വരികയാണ്.

പടച്ചോനെ ഇങ്ങള് കാത്തോളീയാണ് ഗ്രേസിന്റെ അവസാനമായി ഇറങ്ങിയ ചിത്രം. ഈ അടുത്തിടെ താരത്തിന് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തിന് എതിരെ സിനിമ മേഖലയിലുള്ളവർ ഗ്രേസിന് പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. പുതിയ സിനിമകളുടെ തിരക്കുകളിലാണ് ഗ്രേസ് ഇപ്പോൾ. രണ്ട് സിനിമകൾ താരത്തിന്റെ അന്നൗൻസ് ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും ഗ്രേസ് വളരെ ആക്ടിവ് ആണ്.

സമൂഹ മാധ്യമങ്ങളിൽ തന്റെ പേർസണൽ ലൈഫിൽ ഫോട്ടോസെല്ലാം ഗ്രേസ് പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ മുന്നാറിലെ ചാണ്ടീസ് ഡ്രിസിൽ ഡ്രോപ്സ് എന്ന റിസോർട്ടിൽ സമയം ചിലവഴിക്കുന്നതിന്റെ ഫോട്ടോസ് ഗ്രേസ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഷോർട്സും ടിഷർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ഹാങ്ങിങ് സെറ്റിൽ ഇരിക്കുന്ന ഫോട്ടോസ് ഗ്രേസ് പങ്കുവച്ചു. പൊളി ലുക്കെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.