തെന്നിന്ത്യൻ സിനിമയിൽ ഒട്ടാകെ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് നടി തമന്ന ഭാട്ടിയ. ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറിയ തമന്ന തെന്നിന്ത്യൻ സിനിമകളിലാണ് കൂടുതൽ തിളങ്ങിയത്. 2007-ൽ ഇറങ്ങിയ ഹാപ്പി ഡേയ്സ് എന്ന സിനിമയാണ് തമന്നയുടെ സിനിമ കരിയറിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. അത് മലയാളത്തിൽ ഡബ് ചെയ്തിറങ്ങിയിട്ടുണ്ട്. കേരളത്തിലും ആ സിനിമ വമ്പൻ ഹിറ്റായിരുന്നു.
പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലാണ് തമന്ന അഭിനയിച്ചത്. സിനിമ ജീവിതം ആരംഭിച്ചിട്ട് 18 വർഷത്തോളമായിരിക്കുകയാണ്. ഇതിനിടയിൽ ആദ്യമായി തമന്ന മലയാളത്തിൽ അഭിനയിക്കുകയാണ്. ദിലീപ് നായകനായി എത്തുന്ന ബാന്ദ്ര എന്ന സിനിമയിലൂടെയാണ് തമന്നയുടെ മലയാള അരങ്ങേറ്റം. നായികയായി തന്നെയാണ് തമന്ന അഭിനയിക്കുന്നത്. ഹിന്ദിയിൽ ഇപ്പോൾ സജീവമായി അഭിനയിക്കുന്നുണ്ട്.
ബോളിവുഡ് നടനായ വിജയ് വർമ്മയുമായി തമന്ന ഡേറ്റിംഗിൽ ആണെന്ന് താരം തന്നെ ഈ കഴിഞ്ഞ ജൂണിൽ സ്ഥിരീകരിച്ചിരുന്നു. ഇനി വിവാഹിതരാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഈ ന്യൂ ഇയർ ദിനം മുതലാണ് ഇരുവരും തമ്മിൽ ഡേറ്റിംഗിലാണെന്ന് വാർത്തകൾ വന്നു തുടങ്ങിയത്. ഇരുവരും ഒരുമിച്ച് ന്യൂ ഇയർ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ അവധി ആഘോഷിക്കാൻ വേണ്ടി മാലിദ്വീപിലേക്ക് പോയിരിക്കുകയാണ് തമന്ന. അവിടെ ബീച്ചിൽ മഴവിൽ കണ്ട് ആസ്വദിക്കുകയും അതിൽ സന്തോഷിച്ച് നൃത്തം ചെയ്യുന്ന രീതിയിൽ ഫോട്ടോ എടുക്കുകയും അതുപോലെ അവിടെ നിന്നുള്ള കൂടുതൽ മനോഹരമായ നിമിഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ് താരം. സോനേവ ഫ്യൂഷി എന്ന റിസോർട്ടിലാണ് തമന്ന അവധി ആഘോഷിച്ചത്.