സിനിമ താരങ്ങളിൽ 90 ശതമാനം ആളുകളും ആഡംബര വാഹനങ്ങളുടെ പ്രേമികളാണ്. മലയാള സിനിമയിൽ അഭിനയിക്കുന്ന താരങ്ങളിൽ ഈ പ്രവണത വലിയ രീതിയിലുണ്ട്. പുതിയ മോഡൽ കാറുകൾ പുറത്തിറങ്ങുമ്പോൾ ആദ്യം സ്വന്തമാകുന്നത് സിനിമ മേഖലയിൽ നിന്നുള്ള താരങ്ങളായിരിക്കും. മലയാളത്തിൽ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും തന്നെയാണ് ആഡംബര കാറുകളുടെ ഇഷ്ടമുള്ളവർ.
മോഹൻലാൽ ഇവരെ പോലെയിലെങ്കിലും അത്യാവശ്യം ആഡംബര വാഹനങ്ങൾ ഗാരേജിൽ ഉള്ള ഒരാളുതന്നെയാണ്. യുവതാര നിരയിലെ താരങ്ങളാണ് ഇപ്പോൾ ഇത്രയും വാഹന പ്രേമം കൂടുതലായിട്ടുള്ളത്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവർക്ക് പുറമേ ജോജു ജോർജും ടോവിനോ തോമസുമൊക്കെ ആഡംബര കാറുകളിൽ ധാരാളമായി ഉള്ളവരാണ്. തെലുങ്കിലും തമിഴിലുമൊക്കെ അഭിനയിച്ച് ആരാധകരെ നേടിയ ഫഹദ് ഇപ്പോൾ പുതിയ ആഡംബര കാർ വാങ്ങിയിരിക്കുകയാണ്.
ലാൻഡ് റോവറിന്റെ ഡിഫൻഡർ 90 വി8 എന്ന മോഡലാണ് ഫഹദ് സ്വന്തമാക്കിയത്. എസ്.യു.വികളിലെ ഒരു അത്യാഢംബര വാഹനം തന്നെയാണ് ഇത്. ലംബോർഗിനി ഉറൂസ്, റേഞ്ച് റോവർ, ബിഎംഡബ്ലു, പോർഷെ തുടങ്ങിയ ആഡംബര വാഹനങ്ങൾ തന്റെ ഗാരേജിൽ ഉള്ളപ്പോഴാണ് ഫഹദിന്റെ പുതിയ അതിഥി എത്തുന്നത്. 2.11 കോടി രൂപയാണ് ഈ വാഹനത്തിന് എക്സ് ഷോ റൂം വില എന്ന് പറയപ്പെടുന്നത്.
കൊച്ചിയിലെ ഇതിന്റെ ഓൺ റോഡ് വില രണ്ട് കോടി എഴുപത് ലക്ഷത്തിന് അടുത്തുവരും. 4997 സിസി എൻജിനും പെട്രോൾ ഫ്യൂവൽ ടൈപ്പ് ആണ് ഫഹദ് വാങ്ങിയത്. 14കെഎം ആണ് വാഹനത്തിന് കമ്പനി പറയുന്ന മൈലേജ്. 8 സ്പീഡ് ഗിയർ ബോക്സ് ആണ് വാഹനത്തിനുള്ളത്. ഡിഫെൻഡർ മലയാള സിനിമയിൽ ആദ്യം വാങ്ങുന്നത് ജോജു ജോർജാണ്. ഇപ്പോൾ മലയാള സിനിമ താരങ്ങളുടെ ഇഷ്ടവാഹനമായി ഇത് മാറി കഴിഞ്ഞു.