‘ഫാബ് അവാർഡ് നിശയിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങി തമന്ന, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ കാണാം
സൗത്ത് ഇന്ത്യയിലെ താരസുന്ദരി എന്നറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. മുംബൈയിൽ ജനിച്ചുവളർന്ന തമന്ന ഹിന്ദി ചിത്രമായ ചാന്ദ് സെ റോഷൻ ഷെഹ്‌റയിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. പതിനഞ്ചാം വയസ്സിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പക്ഷേ തമിഴ്, തെലുങ്ക് സിനിമകളിലാണ് താരം കൂടുതലായി അഭിനയിച്ചിട്ടുളളതും നല്ല കഥാപാത്രങ്ങൾ ലഭിച്ചിട്ടുള്ളതും!
ഹാപ്പി ഡേയ്‌സ് എന്ന സിനിമയാണ് തമന്നയ്ക്ക് ഇത്രയേറെ പ്രേക്ഷക പിന്തുണ ലഭിക്കാൻ കാരണമായത്. അതിലെ മാധു എന്ന കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിക്കുകയും കോളേജ് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി അത് മാറുകയും ചെയ്തു. കേരളത്തിലും ആ സിനിമയുടെ ഡബ് വേർഷൻ ഗംഭീര വിജയമാണ് നേടിയത്.
ബാഹുബലി, കെ.ജി.എഫ് പോലെയുള്ള ബ്രഹ്മണ്ഡ സിനിമകളിലും തമന്ന ഭാഗമായി. സൗത്ത് ഇന്ത്യയിൽ ഏറ്റവും തിരക്കുകൾ നടിമാരിൽ ഒരാളായി തമന്ന മാറി കഴിഞ്ഞു. ഗ്ലാമറസ് വേഷങ്ങളിലൂടെ സോഷ്യൽ മീഡിയയിലും പലപ്പോഴും തമന്ന വൈറലാവാറുണ്ട്. ഇപ്പോഴിതാ ലിവയ്ക്കോ ഗ്ലോബൽ സ്‌പാ ഫിറ്റ് ആൻഡ് ഫാബ് അവാർഡ് നിശയിൽ പങ്കെടുത്തപ്പോഴുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
അവാർഡ് നിശയിൽ പങ്കെടുക്കുന്നതിന് വേണ്ടി ധരിച്ച വസ്ത്രങ്ങളിലുള്ള ഫോട്ടോസ് തമന്ന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. പാലിന്റെ നിറമാണ് തമന്നയ്ക്ക് എന്ന് നിരവധി ആരാധകരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. ഷലീന നഥാനിയുടെ സ്റ്റൈലിങ്ങിൽ സെയ്‌ഷെ ഷിണ്ഡെയുടെ ഔട്ട്ഫിറ്റ് ധരിച്ചാണ് തമന്ന എത്തിയത്.അജയ് കദം എടുത്ത ചിത്രങ്ങളിൽ ഫ്ലോറിൻ ഹുറേലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.