‘സാരിയിൽ ഇത്രയും ലുക്കുള്ള നടി വേറെയുണ്ടോ!! നീലയിൽ അതിസുന്ദരിയായി സ്വാസിക..’ – ഫോട്ടോസ് വൈറൽ

‘സാരിയിൽ ഇത്രയും ലുക്കുള്ള നടി വേറെയുണ്ടോ!! നീലയിൽ അതിസുന്ദരിയായി സ്വാസിക..’ – ഫോട്ടോസ് വൈറൽ

2009-ൽ തമിഴ് ചിത്രമായ വൈഗയിലൂടെ അഭിനയരംഗത്തേക്ക് വന്ന മലയാളി താരമാണ് നടി സ്വാസിക എന്ന പൂജ വിജയ്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച സ്വാസിക തുടക്ക കാലത്ത് ഒരുപാട് കഷ്ടപ്പെടുകയും മിക്ക സിനിമകളും ബ്ലോക്സ് ഓഫീസിൽ പരാജയമാവുകയും ചെയ്തിരുന്നു. പിന്നീട് ദത്തുപുത്രി എന്ന സീരിയലിൽ അഭിനയിച്ച ശ്രദ്ധനേടിയ സ്വാസികയ്ക്ക് സീരിയൽ ഒരു വലിയ ബ്രേക്കായി മാറി.

അതിന് ശേഷം ചെയ്ത സീത എന്ന സീരിയലാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയിലെ പ്രകടനം കൊണ്ട് താരത്തിന് സിനിമയിൽ മികച്ച വേഷങ്ങൾ കിട്ടുകയും ചെയ്തു. സ്വർണ കടുവയാണ് അതിന് ശേഷം വന്ന ആദ്യം സിനിമ. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയുടെ റോളാണ് ജനങ്ങൾക്ക് ഇടയിൽ കൂടുതൽ പ്രിയങ്കരിയാക്കി മാറ്റിയത്.

സ്വാസികയുടെ മറ്റൊരു പ്രതേകത കൂടുതലും നാടൻ വേഷങ്ങളാണ് സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ളത്. ടെലിവിഷൻ അവതാരക കൂടിയായ സ്വാസിക കൂടുതലും സാരി ടൈപ്പ് വസ്ത്രങ്ങളിലാണ് പലപ്പോഴും കാണാറുള്ളത്. കേരള സംസ്ഥാന അവാർഡ് നേടിയപ്പോഴും സ്വാസിക സ്വീകരിക്കാൻ എത്തിയത് സാരി ധരിച്ചാണ്‌.

ഇപ്പോഴിതാ നീല സാരിയിൽ കിടിലം ലുക്കിൽ ആരാധകർക്ക് മുന്നിൽ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് സ്വാസിക. നിഥിൻ എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളിൽ ഷീ’സ് ഡിസൈൻസിന്റെ സാരിയാണ് സ്വാസിക ധരിച്ചിരിക്കുന്നത്. ജഫാർ ഇമാമിന്റെ സ്റ്റൈലിങ്ങിൽ മുകേഷ് മുരളിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സാരിയിൽ ഇത്രയും ലുക്കുള്ള ഒരു നടിയില്ലയെന്നാണ് സ്വാസിക ആരാധകരുടെ കമന്റുകൾ.

CATEGORIES
TAGS