‘കല്യാണപ്പെണ്ണ് മാറി നിൽക്കും, സന്തൂർ മമ്മി!! വിവാഹ ദിനത്തിൽ തിളങ്ങി രാധിക സുരേഷ്..’ – വീഡിയോ വൈറൽ

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം കഴിഞ്ഞെങ്കിലും ഇപ്പൊഴും സമൂഹ മാധ്യമങ്ങളിൽ അതുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. പ്രധാനമന്ത്രിയും മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും എല്ലാം പങ്കെടുത്ത് ഗുരുവായൂരിൽ വച്ച് നടന്ന ചടങ്ങളിൽ നിരവധി സിനിമ താരങ്ങളാണ് പങ്കെടുത്തിട്ടുണ്ടായിരുന്നത്.

ഇന്ന് കൊച്ചിയിൽ വച്ച് സിനിമയിലെ തന്റെ സുഹൃത്തുക്കളും സഹപ്രവർത്തകർക്കും വേണ്ടി ഒരു വലിയ വിവാഹ വിരുന്നാണ് സുരേഷ് ഗോപി ഒരുക്കുന്നത്. വിവാഹത്തിന് തല്ലെന്ന് ഗുരുവായൂരിൽ എത്തിയതുപോലെ ഈ വിരുന്നിലും മോഹൻലാലും മമ്മൂട്ടിയും പങ്കെടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതുപോലെ ഇരുവരുടെയും കുടുംബാംഗങ്ങൾ പ്രതേകിച്ച് ദുൽഖറും പ്രണവും വരുമോ എന്നും നോക്കുന്നുണ്ട് എല്ലാവരും.

ഇരുപതിന് തിരുവനന്തപുരത്ത് ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കളുമൊക്കെ വേണ്ടി റിസെപ്ഷനും സംഘടിപ്പിച്ചിട്ടുണ്ട്. വിവാഹദിനത്തിൽ കല്യാണപ്പെണ്ണിനെക്കാൾ ഒരുപക്ഷേ ഏവരും ശ്രദ്ധിച്ചത് കല്യാണപ്പെണ്ണിന്റെ അമ്മയെ ആയിരിക്കും. അതിമനോഹരമായ ഒരു ചുവപ്പ് സാരി ധരിച്ച് കല്യാണപ്പെണ്ണിനെക്കാൾ ലുക്കിലാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക അന്നേ ദിവസം തിളങ്ങിയത്.

ഇതിന്റെ വീഡിയോ വിവാഹത്തിന് പെണ്ണിനും അമ്മയ്ക്കും ഒക്കെ മേക്കപ്പ് ചെയ്തുനൽകിയ ഏക്ത ബ്രൈഡ്സ് പങ്കുവച്ചിട്ടുണ്ട്. ഇതിന് താഴെ വന്ന കമന്റുകളാണ് ഏറ്റവും ഹൈലൈറ്റ്. കല്യാണപ്പെണ്ണ് മാറി നിൽക്കും, അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്ത സ്ത്രീ.. സന്തൂർ മമ്മി, ഏറ്റവും അസൂയ തോന്നുന്ന പെണ്ണിന്റെ അമ്മ ഇതായിരിക്കും, ഈ പ്രായത്തിലും കാണാൻ എന്താ ഭംഗി എന്നിങ്ങനെ പോകുന്നു കമന്റുകൾ മേളം.