‘മമ്മൂക്കയുടെ മകളായി അഭിനയിച്ച കുട്ടിയല്ലേ ഇത്! പച്ചയിൽ മനം കവർന്ന് സാനിയ ബാബു..’ – വീഡിയോ വൈറൽ

ബാലതാരമായി വേഷമിടുന്ന താരങ്ങളെ മലയാളികൾ എന്നും ഉറ്റുനോക്കാറുണ്ട്. അവരിൽ പലരുമാണ് പിന്നീട് നായികമാരായും നായകന്മാരായുമൊക്കെ സിനിമയിൽ തിളങ്ങാറുള്ളത്. മലയാള സിനിമയിലും ഇത്തരം ശ്രദ്ധനേടിയെടുത്തിട്ടുള്ള ബാലതാരങ്ങളായി തിളങ്ങി ഒരുപാട് പേരുണ്ട്. അവരൊക്കെ സിനിമയിൽ മുതിർന്നവരായി നായകനായോ നായികയായോ മടങ്ങിയെത്തുന്ന ഒരു സമയം കൂടിയാണ് ഇപ്പോഴുള്ളത്.

മമ്മൂട്ടിയെ നായകനാക്കി നടൻ രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവൻ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് സാനിയ ബാബു. അതിന് മുമ്പ് സാനിയ സീരിയലുകളിലും ഒരു സിനിമയിലും ബാലതാരമായി വേഷം ചെയ്തിട്ടുണ്ടെങ്കിലും ശ്രദ്ധ പിടിച്ചുപറ്റുന്നത് ഇതിലൂടെയാണ്. പിന്നീട് സാനിയയെ തേടി കൂടുതൽ നല്ല അവസരങ്ങൾ ധാരാളം വരികയും ചെയ്തു.

പോസ്റ്റ് കോ,വിഡ് കാലഘട്ടത്തിൽ ഒടിടിയിൽ ഇറങ്ങിയ ജോ ആൻഡ് ജോ എന്ന ചിത്രത്തിലെ നിമ്മി എന്ന കഥാപാത്രത്തിലൂടെ സാനിയ ഒരുപാട് യുവാക്കളെ ആരാധകരാക്കി മാറ്റി. നിമി വാവയായുള്ള സാനിയയുടെ ക്യൂട്ട് പ്രകടനം പലരുടെയും ക്രഷാക്കി മാറ്റി. ഇൻസ്റ്റാഗ്രാമിലോക്കെ ഒരുപാട് ആരാധകരെയും സാനിയയ്ക്ക് അതേത്തുടർന്ന് ധാരാളമായി ലഭിച്ചു. നമ്മൾ എന്ന സീരിയിലും സാനിയ അതിന് ശേഷം പ്രധാന വേഷത്തിൽ തിളങ്ങി.

ഉദ്‌ഘാടനങ്ങളിലൂടെയും സാനിയ വളരെ സജീവമായി നിൽക്കാറുണ്ട്. ഇപ്പോഴിതാ ഇമേജ് മൊബൈല്സിൽ നടന്ന ഒരു ഫസ്റ്റ് സെയിൽ ചടങ്ങിൽ അതിഥിയായി എത്തിയപ്പോഴുള്ള സാനിയയുടെ ലുക്കിലെ ഫോട്ടോസും വീഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. എന്തൊരു ക്യൂട്ട് ആണ് കാണാൻ, ആരും നോക്കി നിന്നും പോകും, മമ്മൂട്ടിയുടെ മകളായി അഭിനയിച്ച കുട്ടി ഹോട്ടായി മാറിയല്ലോ എന്നിങ്ങനെ പോകുന്നു കമന്റുകൾ.